മാഹി – ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ ഗാന്ധി ജയന്തി പക്ഷാചരണ പരിപാടികൾ പ്രധാനാധ്യാപകൻ എം.മുസ്തഫ ഉദ്ഘാടനം ചെയ്തു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഏകോപയോഗ പ്ളാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കല്‍, ശുചീകരണ പരിപാടികള്‍ , അമൃത വായന തുടങ്ങിയ വിവിധ പരിപാടികൾ അധ്യാപക രക്ഷാകര്‍ത്തൃ സംഘടനയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ സംഘടിപ്പിക്കുന്നുണ്ട്.
ദിനാചരണ സമ്മേളനത്തിൽ സഹ പ്രധാനാധ്യാപിക ഏ.ടി.പത്മജ അധ്യക്ഷത വഹിച്ചു. കെ.രസ്ന, പി.ജമുനാബായ് മുഹമ്മദ് റബി, പി.പി.ഷൈജ എന്നിവര്‍ സംസാരിച്ചു.
എ.ശീരള്‍, അനുരഞ്ജ് മനോജ്, അഹസ് അസ്മി, സ്നിഗ്ധം രൂപേഷ്, ശ്രീദേവ് ചന്ദ്രൻ, മെല്‍വിന്‍, മെഹ്റ, നേഹ, ശിവദ്, അര്‍സ, അന്വിള കല്ല്യാണി തുടങ്ങിയവര്‍ വിവിധ പരിപാടികളിൽ പങ്കെടുത്തു. സന്ദീപ് കെ.വി.സ്വാഗതവും റമീസ് നന്ദിയും പറഞ്ഞു. ദിനാചരണത്തോടനുബന്ധിച്ച് വീട്ടിലും സ്കൂളിലും ശുചീകരണം നടന്നു.