റിയാദ്: സൗദി തലസ്ഥാനത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആസ്ഥാനമായ “സബർമതി” യിൽ സജ്ജമായ ഗാന്ധി ഗ്രന്ഥാലയത്തിന്റെ അംഗത്വ വിതരണ ഉൽഘാടനം ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സലീം കളക്കര ഒഐസിസി റിയാദ് വനിത വേദി പ്രസിഡന്റ് മൃദുല വിനീഷിന് നൽകി കൊണ്ട് നിർവ്വഹിച്ചു. ചടങ്ങിൽ ഒഐസിസി സീനിയർ വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ ഗ്രന്ഥാലയത്തിന്റെ ആവശ്യകതേയും അതിന്റെ പരിപാലനത്തേയും കുറിച്ച് സംസാരിച്ചു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, അമീർ പട്ടണത്ത്, സുരേഷ് ശങ്കർ, അബ്ദുൽ കരീം കൊടുവള്ളി, മൊയ്തീൻ മണ്ണാർക്കാട്,വഹീദ് വാഴക്കാട്, ജംഷീദ് തുവ്വൂർ, റഫീഖ് പട്ടാമ്പി,വിനീഷ്, റഷീദ് കൂടത്തായി,ഷംസീർ പാലക്കാട് എന്നിവർ ആശംസകൾ നേർന്നു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറിയും ഗ്രസ്ഥാലയത്തിന്റെ പരിപാലന ചുമതലയുള്ള സക്കീർ ദാനത്ത് സ്വാഗതവും, അൻസർ വടശ്ശേരിക്കോണം നന്ദിയും പറഞ്ഞു.ബത്ഹ സബർമതിയിൽ പ്രവർത്തിക്കുന്ന “ഗാന്ധി ഗ്രന്ഥാലയം” എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം ആറുമണി മുതൽ എട്ടുമണി വരെയാണ് തുറന്നു പ്രവർത്തിക്കുക. ഗ്രന്ഥാലയത്തിലെ അംഗത്വം എടുക്കുന്ന പ്രവാസികളായ ഏതൊരു മലയാളികൾക്കും “ഗാന്ധി ഗ്രന്ഥാലയത്തിൽ” നിന്ന് പുസ്തകങ്ങൾ എടുക്കാനും നിബന്ധനകളോടെ കൊണ്ട് പോകാനും സാധിക്കുന്നതാണ്.വായനയെ പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായികൊണ്ട് ഗ്രന്ഥാലയത്തിൽ പ്രമുഖ ഗ്രന്ഥ കർത്താക്കളുടെ വിപുലമായ നിരവധി പുസ്തക ശേഖരണം തന്ന ഉൾപ്പെടുത്തിയിട്ടുണ്ട്.