ഓരോ അറിവുകളും ജീവിതത്തിലെ ഉയർച്ചയുടെ പടവുകൾ – എൻ.കെ പ്രേമചന്ദ്രൻ എംപി

റിയാദ്: ഓരോ അറിവുകളും ജീവിതത്തിലെ ഉയർച്ചയുടെ പടവുകളാണന്ന് എൻ.കെ പ്രേമചന്ദ്രൻ എംപി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സബർമതി ഓഫീസിലെ ഗാന്ധി ഗ്രന്ഥാലയം ഉൽഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അറിവുകൾ വിരൽ തുമ്പുകളിൽ ലഭിക്കുന്ന ഡിജിറ്റൽ ലോകത്താണ് ഇന്ന് ആളുകൾ, ഈ കാലഘട്ടത്തിലും വായനയുടെ വാതായനം തുറന്നു കൊണ്ട് നൂറ് കണക്കിന് എഴുത്തുകാരുടെ അമൂല്യ ഗ്രന്ഥശേഖരണവുമായാണ് പ്രവാസ ലോകത്ത് റിയാദ് ഒഐസിസി ഭാരവാഹികൾ ഒരിക്കിയിരിക്കുന്നത് എന്ന് കാണുമ്പോൾ വളരെയധികം സന്തോഷം നൽകുന്നതാണന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. ഡോ: പുനലൂർ സോമരാജൻ, സി പി മുസ്തഫ, സലീം കളക്കര, ഷംനാദ് കരുനാഗപളളി,ജോസഫ് അതിരുങ്കൽ, ഡോ: ജയചന്ദ്രൻ, സത്താർ താമരത്ത്, റാഫി പാങ്ങോട്, നിഖില,അബിദ, കമർ ബാനു സലാം, ഷബീന എം സാലി, മൃദുല വിനീഷ്, ജാൻസി അലക്സ് തുടങ്ങി വിവിധ മേഖലകളിലെ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകരും എഴുത്തുകാരും ചടങ്ങിന് ആശംസകൾ നേർന്നു.

ഗാന്ധി ഗ്രന്ഥാലയത്തിലേക്ക് നൗഫൽ പാലക്കാടൻ, എൽ കെ അജിത്ത്, തൽഹത്ത്, ഷാജി മടത്തിൽ, ജയൻ കൊടുങ്ങല്ലൂർ, മോഹൻദാസ്, വിൻസന്റ് തിരുവനന്തപുരം, യഹിയ കൊടുങ്ങല്ലൂർ, നാസർ വലപ്പാട്, അൻസാർ വടശ്ശേരി,ജോൺസൺ, ഷിജു കോട്ടയം തുടങ്ങി വിവിധ വ്യക്തികൾ പുസ്തകങ്ങൾ സമ്മാനിച്ചു.
ജനറൽ സെക്രട്ടറി സക്കീർ ധാനത്തിന്റെ നേതൃത്വത്തിലാണ് ഗാന്ധി ഗ്രന്ഥാലയത്തിന്റെ പരിപാലന ചുമതല.

സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസ്സൻ സ്വാഗതവും സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു.ഭാരവാഹികളായ രഘുനാഥ് പറശ്ശിനിക്കടവ്, ബാലു കൂട്ടൻ, അമീർ പട്ടണത്ത്, സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി,റഫീഖ് വെമ്പായം, കെ.കെ തോമസ്, ഷഫീഖ് പുരക്കുന്നിൽ, ബഷീർ സാപ്റ്റിക്കോ, മജു സിവിൽ സ്റ്റേഷൻ, സന്തോഷ് ബാബു കണ്ണൂർ, കമറുദ്ധീൻ ആലപ്പുഴ,അജീഷ് എറണാകുളം, അലി ആലുവ
തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news