റിയാദ്: ഗാന്ധിജിയുടെ 76-ാം മത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് റിയാദ് ഒ.ഐ.സി.സി പ്രാർത്ഥന സദസ്സും, പുഷ്പാർച്ചനയും നടത്തി. ഓരോ ജനുവരി മുപ്പതും ഇന്ത്യന്‍ ജനതയെ സംബന്ധിച്ച് ധീരമായ ഓര്‍മയുടെ ദിനം കൂടിയാണ്. സ്വതന്ത്ര ഇന്ത്യയുടെ ഹൃദയത്തില്‍ ആഴത്തിലേറ്റ, ഇന്നുമുണങ്ങാത്ത മുറിവിന്റെ ഓര്‍മ്മപ്പെടുത്തലിൽ രാജ്യം ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തി ആറാം രക്തസാക്ഷി ദിനം ആചരിക്കുന്നത്.”എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം” എന്ന് പറഞ്ഞ ഗാന്ധിജി സ്വജീവിതം കൊണ്ട് തെളിയിച്ചു. സ്വാതന്ത്യത്തിനായി പോരാടിയ ഒരു ജനതയെ അഹിംസയിലൂടെ മുന്നോട്ടു നയിക്കാനും, അവര്‍ക്ക് മാര്‍ഗ ദര്ശിയായി നിലകൊളളാനും അദ്ധേഹത്തിന് കഴിഞ്ഞു.
വര്‍ത്തമാനകാലത്ത് ഗാന്ധിജിയുടെ ചിത്രത്തെയും പേരിനെപ്പോലും ഭയക്കുന്ന ഭരണാധികാരികള്‍ രാജ്യം ഭരിക്കുമ്പോള്‍ അവരുടെ നയങ്ങളും വാക്കുകളും ആ മഹത് വ്യക്തിയുടെ മഹത്വം ഒന്നുകൂടി ഓരോ ഭാരതിയനെയും ഓര്‍മ്മപ്പെടുത്തുകയാണ്.ഇന്ത്യ എന്ന ആശയത്തിന് എതിരെ നടന്ന ഏറ്റവും വലിയ അക്രമത്തിന്റെ ഈ ഓര്‍മ്മ ദിനം,ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും,രാജ്യത്തെ ഭരിച്ചു കൊണ്ടിരിക്കുന്ന വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളിൽ നിന്ന് നമ്മുടെ രാജ്യത്തെ രക്ഷിക്കുക എന്ന സന്ദേശം കൂടി ഈ രക്തസാക്ഷിത്വ ദിനത്തിൽ നാം എടുക്കേണ്ടതാണന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി പ്രാർത്ഥന സദസ്സിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ പ്രവർത്തകർക്ക് ഐക്യ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ബത്ഹ സെൻട്രൽ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച പ്രാർത്ഥന സദസ്സിൽ ഭാരവാഹികളായ ഫൈസൽ ബാഹസ്സൻ,സുഗതൻ നൂറനാട്,മുഹമ്മദാലി മണ്ണാർക്കാട്,രഘുനാഥ് പറശ്ശനിക്കടവ്,സുരേഷ് ശങ്കർ,സക്കീർ ധാനത്ത്, നിഷാദ് ആലംങ്കോട്, ഷംനാദ് കരുനാഗപ്പള്ളി, ശുകൂർ ആലുവ, അമീർ പട്ടണത്ത്,സജീർ പൂന്തുറ,അഷ്റഫ് കിഴുപ്പുള്ളിക്കര, ജോൺസൻ മാർക്കോസ്, രാജു പാപ്പുള്ളി,റഷീദ് കൊളത്തറ,അഷ്ക്കർ കണ്ണൂർ,സലിം ആർത്തിയിൽ, നാദിർഷാ റഹ്മാൻ, ജയൻ കൊടുങ്ങല്ലൂർ, ഹർഷദ് എം ടി, നാസർ വലപ്പാട്, ശരത് സ്വാമിനാഥൻ,ജലീൽ ആലപ്പുഴ,വിനീഷ് ഒതായി,അൻസാർ വർക്കല,ഒമർ ഷരീഫ്, ഹരീന്ദ്രൻ പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു.