കാലിഫോർണിയ : അമേരിക്കയിൽ കാലിഫോർണിയ മഹാത്മാ ഗാന്ധി പാർക്കിൽ സ്ഥാപിച്ചിരുന്ന മഹാത്മജിയുടെ പ്രതിമ മുറിച്ചു മാറ്റിയനിലയിൽ . കഴിഞ്ഞ 27 നാണ് പാർക്കിൽ ചരിഞ്ഞു വീണ നിലയിൽ കണ്ടത് . വീഴ്ചയിൽ പ്രതിമയുടെ മുഖഭാഗത്തും കേടുപാടുകൾ പറ്റിയിട്ടുണ്ട്.
6 അടി ഉയരവും 294 കിലോ ഭാരവുമുള്ള ഓട്ടു പ്രതിമ 4 വര്ഷം മുൻപാണ് ഭാരത സർക്കാർ പാർക്ക് അധികാരികൾക്ക് സംഭാവന നൽകിയത്. പ്രതിമ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു അന്ന് തന്നെ എതിർപ്പുകൾ ഉണ്ടായിരുന്നു. മഹാത്മാ ഗാന്ധിയോടും ഇന്ത്യയോടും വംശീയമായ എതിര്പ്പുള്ള ചിലരായിരുന്നു പിന്നിൽ. ഇതുമായി ബന്ധപ്പെട്ടു ഫലപ്രദമായ അന്വേഷണം നടത്തി ഇത്തരം സാമൂഹ്യ വിരുദ്ധരെ കണ്ടെത്തുക തന്നെ ചെയ്യുമെന്ന് അധികാരികൾ വ്യക്തമാക്കി. മഹാത്മജിയോടും അദ്ദേഹത്തിന്റെ ആദർശങ്ങളോടും ഉയർന്നു വന്നിട്ടുള്ള വലതുപക്ഷ ആശയങ്ങളുടെ വിയോജിപ്പായി ഇന്ന് പുതുമയല്ല . സ്വന്തം ജീവിതം പോരാഞ് രക്തം തന്നെ ഇന്ത്യൻ മണ്ണിൽ ഒഴുക്കിയ മഹാത്മജിയുടെ രക്തസാക്ഷിത്വദിനത്തിന്റെ രണ്ടു നാൾ മുൻപുണ്ടായ ഈ ആക്രമണം സമത്വമെന്ന ആ മഹാ ആദർശത്തോടുള്ള തീരാത്ത പകയുടെ പ്രതിഫലനം തന്നെയാണ് .