സങ്കീർണ്ണ സാഹചര്യങ്ങളിൽ ഗാന്ധി ദർശനം ഊർജ്ജവും വെളിച്ചവും നൽകുന്നു ; പി ഹരീന്ദ്രനാഥ്

റിയാദ്: ഭാരതം എന്ന് പറഞ്ഞാൽ ഈ മണ്ണിൽ പിറന്ന് വീണ പേരും, രൂപവും,പുഞ്ചിരിയും, നൊമ്പരവുമെല്ലാം ഉള്ള മനുഷ്യരുടെ സമഗ്രമായ കൂട്ടായ്മയാണന്ന് പറഞ്ഞ മോഹൻദാസ് കരംചന്ദ് ഗാന്ധി ഈ കാലഘട്ടത്തിൽ പ്രസക്തമാകുകയാണന്ന് ഹ്രസ്വ സന്ദർശനത്തിന് റിയാദിലെത്തിയ പ്രശസ്ത ചരിത്ര ഗ്രന്ഥകർത്താവും പ്രഭാഷകനുമായ പി ഹരീന്ദ്രനാഥ്‌.

ഞാനൊരു സനാതന ഹിന്ദുവാണന്നും, ഹിന്ദു മതത്തിന്റെ അടിസ്ഥാന തത്വം സത്യത്തിലും അഹിംസയിലും ഉള്ള വിശ്വാസമാണന്നും ഒരു യഥാർത്ഥ ഹിന്ദുമത വിശ്വാസിക്ക് ഒരിക്കലും ഹിന്ദു രാഷ്ട്രത്തെ അനുകൂലിക്കുവാൻ കഴിയില്ല എന്നും ജീവിതത്തിലൂടെയും മരണത്തിലൂടെയും തെളീയിച്ച മഹാമനുഷ്യനാണ് മോഹൻദാസ് കരംചന്ദ് ഗാന്ധി.എല്ലാ പ്രതിസന്ധികള്‍ക്കും ഗാന്ധി ദര്‍ശനം പരിഹാരമല്ല. ഗാന്ധിസത്തിന് തെറ്റുകളും വീഴ്ചകളും പാളിച്ചകളുമുണ്ട്. ഗാന്ധി ഒരു ദൈവമല്ല. സാധാരണ മനുഷ്യനാണ്.എന്നാല്‍ സങ്കീര്‍ണ സാഹചര്യങ്ങളില്‍ ഗാന്ധിജിയുടെ ദര്‍ശനം നമ്മുടെ ഒരുപാട് ഊർജ്ജവും തെളിച്ചവും വെളിച്ചവും പ്രധാനം ചെയ്യുന്നുണ്ട്.

ഇനി ഗാന്ധിയേക്കാൾ മെച്ചപ്പെട്ട ബദൽ ഉൾ തിരിഞ്ഞ് വരുന്ന സന്ദർഭത്തിൽ നാം ഗാന്ധിയെ കയ്യൊഴിയുകയും ആ ബദലിന്റെ പിറകെ പോകുകയും വേണം. കാരണം നമുക്ക് ഏറ്റവും വലുത് നമ്മുടെ രാജ്യമാണ്. നമ്മൾ ചിരംജീവികൾ അല്ല, ഈ ലോകത്ത് നിന്ന് അപ്രതീക്ഷമാവുന്ന കാലത്ത് ഈ രാജ്യത്ത് ജീവിക്കേണ്ട നമ്മുടെ എല്ലാ മതവിഭാഗത്തിലെ മക്കളും മക്കളെ മക്കളുമാകുന്ന അവർ ഹിന്ദുക്കളും മുസ്ലീങ്ങളുമായി കുത്തി മരിക്കുകയല്ല വേണ്ടത്, അവർ സ്നേഹിച്ച് കഴിയുകയാണ് വേണ്ടത്.
‘ഗാന്ധിസം സമകാലികം’ എന്ന വിഷയത്തിൽ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

പി ഹരീന്ദ്രനാഥിന്റെ ‘മഹാത്മാ ഗാന്ധി കാലവും കർമ്മപർവ്വവും’ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി കൊണ്ട് ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ സംസാരിച്ചു. അഹിംസയിൽ അധിഷ്ടമായ രാഷ്ട്രീയ ദർശനവും മതനിരപേക്ഷ സംസ്കാരത്തെ കുറിച്ചുള്ള മാനവികമായ കാഴ്ചപ്പാടുകൾ മനസ്സിലാക്കാനും ഗാന്ധിജിയിലേക്ക് അടുക്കുവാനും ഈ ഗ്രന്ഥം വളരെ ഉപകാരപ്പെടും. പുസ്തത്തിൽ ഇരുപത്തിമൂന്ന് അധ്യായങ്ങളാണുള്ളത്. ഗ്രന്ഥത്തിന്റെ ഓരോ താളുകളും വരികളും സൂക്ഷ്മമായി എടുത്ത് കൊണ്ട് ഓരോ ദിവസം ചർച്ച ചെയ്യേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണന്ന് അദ്ധേഹം സൂചിപ്പിച്ചു.

ബത്ഹ അപ്പോളോ ഡി മോറയിൽ നടന്ന പരിപാടിയില്‍ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി മണ്ണാര്‍ക്കാട് അധ്യക്ഷത വഹിച്ചു. സംഘടനാ വർക്കിംഗ് പ്രസിഡന്റ് നവാസ് വെളളിമാട്കുന്ന് പരിപാടി ഉദ്ഘാടനം ചെയ്തു. സംഘടനാ ജനറൽ സെക്രട്ടറി ഫൈസല്‍ ബാഹസന്‍ പി ഹരീന്ദ്രനാഥിനെ പൊന്നാട അണിഞ്ഞ് ആദരിച്ചു. ചടങ്ങിൽ വിവിധ സാംസ്ക്കാരിക സംഘടനാ പ്രതിനിധികളായ സിപി മുസ്തഫ, ജോസഫ് അതിരുങ്കൽ, ഡോ. ജയചന്ദ്രൻ, ഫൈസൽ മാസ്റ്റർ, ഷഫീഖ്, സത്താർ താമരത്ത് എന്നിവർ സന്നിഹിതരായി. ഗ്ലോബൽ കമ്മിറ്റി അംഗം റഷീദ് കൊളത്തറ ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. പ്രോഗ്രാം കൺവീനറുമാരായ നാദിര്‍ഷാ റഹ്മാന്‍ സ്വാഗതവും അബ്ദുല്‍ കരിം കൊടുവളളി നന്ദിയും പറഞ്ഞു.
ഒഐസിസി ഗ്ലോബൽ, നാഷണൽ, സെൻട്രൽ, വിവിധ ജില്ല ഭാരവാഹികളടക്കം നൂറ് കണക്കിന് പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു.

spot_img

Related Articles

Latest news