ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി; ആലുവയിൽ ഒരാൾക്ക് വെട്ടേറ്റു

കൊച്ചി: ആലുവയിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾക്ക് വെട്ടേറ്റു. ആലുവ എസ്.എൻ.പുരത്തു വച്ച് എടത്തല സ്വദേശിയായ അരുണിനാണ് (25) വെട്ടേറ്റത്. നിരവധി കേസുകളിൽ പ്രതിയായ വിശാൽ എന്നയാളാണ് വെട്ടിയത്. ഗുരുതരാവസ്ഥയിൽ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

2 വർഷം മുൻപ് ആലുവ സർക്കാർ ആശുപത്രിയിൽ വച്ച് ചിപ്പിയെന്ന ഗുണ്ടാ പ്രവർത്തകൻ കൊല്ലപ്പെട്ടിരുന്നു. ആ സംഭവത്തിൽ വിശാലിനും കുത്തേറ്റിരുന്നു. മണി കണ്ഠനെന്ന ബിലാലാണ് അന്ന് വിശാലിനെ കുത്തിയത്. ബിലാലുമായുള്ള ബന്ധത്തെ ചൊല്ലിയാണ് അരുണിനെ ബലം പ്രയോഗിച്ച് ബൈക്കിൽ കയറ്റിയ ശേഷം എസ്എൻ പുരത്ത് ഇറക്കി ക്രൂരമായി വെട്ടിയത്.

പോലീസ് കേസെടുത്ത്‌ വിശാലിനായി അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news