ഗംഗാധരൻ മാസ്റ്റർ സ്മാരക സാംസ്കാരികനിലയം; സ്വാതന്ത്ര്യദിനാഘോഷം നടത്തി

മുക്കം: കാരശ്ശേരി 15-ാം വാർഡ് പുത്രശ്ശേരി ഗംഗാധരൻ മാസ്റ്റർ സ്മാരക സാംസ്കാരിക നിലയത്തിൽ സ്വതന്ത്ര ഭാരതത്തിന്റെ എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനാഘോഷ പരിപാടി സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി പ്രശസ്ത സാമൂഹിക പ്രവർത്തക കാഞ്ചനമാല പതാക ഉയർത്തി.വിനോദ് പുത്രശ്ശേരി സ്വാതന്ത്ര്യദിന സന്ദേശ പ്രസംഗം നടത്തി. ബാലകൃഷ്ണൻ എൻ.കെ, അബ്ദുറഹിമാൻ വൈശ്യം പുറം, പുത്രശ്ശേരി പത്മനാഭൻ, ഷബ്ന പാലക്കൽ, ബബിത ചെറുമണ്ണിൽ, നിഷാദ് റഹിമാൻ വൈശ്യം പുറം നേതൃത്വം നൽകി.ചടങ്ങിൽ എസ്.എസ്.എൽ.സി,പ്ലസ്ടുപരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് മൊമെന്റോ നൽകി ആദരിച്ചു. പരിപാടിയുടെ ഭാഗമായി മധുരപലഹാരങ്ങളും വിതരണം ചെയ്തു.

spot_img

Related Articles

Latest news