വൈകല്യത്തെ മറികടന്നു ഗാനിം :ഖത്തര്‍ ലോകകപ്പ് 2022ന്റെ അംബാസഡര്‍മാരിലൊരാള്‍

ത്തര്‍ ലോകകപ്പ് 2022ന്റെ അംബാസഡര്‍മാരിലൊരാള്‍ കൂടിയാണ് ഗാനിം അല്‍ മുഫ്ത എന്ന 20കാരന്‍. ലോകത്തുടനീളമുള്ള യുവാക്കളുടെയും സാമൂഹിക മാധ്യമ ഉപയോക്താക്കളുടെയും പ്രചോദന ശക്തിയുമാണ് ഇദ്ദേഹം.

ഇന്‍സ്റ്റഗ്രാമില്‍ മാത്രം 30 ലക്ഷത്തിലധികം ഫോളോവര്‍മാര്‍.

2002 മെയ് അഞ്ചിന് കൗഡല്‍ റിഗ്രഷന്‍ സിന്‍േഡ്രാം (സി.ഡി.എസ്) എന്ന അപൂര്‍വ രോഗാവസ്ഥയോടെ ഇരട്ട സഹോദരന്മാരിലൊരാളായാണ് ഗാനിം അല്‍ മുഫ്തയുടെ ജനനം. അരക്കു കീഴ്ഭാഗമില്ലെങ്കിലും, വൈകല്യത്തെ തന്റെ ജീവിതം മുരടിപ്പിക്കാന്‍ അനുവദിച്ചില്ല. പോസിറ്റീവിറ്റിയും നേതൃപാഠവ ശേഷിയുമുപയോഗിച്ച്‌ പ്രതിബന്ധങ്ങളെ മറികടക്കാന്‍ മുഫ്തക്ക് കഴിഞ്ഞു. ഇങ്ങനെയാണ് അസാധാരണവും പ്രചോദനാത്മകവുമായ വലിയ വ്യക്തിത്വമായി ഗാനിം അല്‍ മുഫ്ത ഉയര്‍ന്നുവരുന്നത്. നയതന്ത്രജ്ഞനാകുകയെന്ന ലക്ഷ്യത്തോടെ ഇപ്പോള്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദ പഠനത്തിലാണ് ഇദ്ദേഹം. വലിയ വൈകല്യങ്ങളുണ്ടായിട്ടും സ്കൂബ ഡൈവിംഗ്, സ്കേറ്റ് ബോര്‍ഡിംഗ്, റോക്ക് ക്ലൈംബിംഗ് തുടങ്ങിയ അത്യാധുനിക കായിക വിനോദങ്ങളില്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്ന വ്യക്തി കൂടിയാണ് ഗാനിം അല്‍ മുഫ്ത. നീന്തലിലും ഈ 20കാരന്‍ മികവ് തെളിയിച്ചിട്ടുണ്ട്.

എല്ലാ വര്‍ഷവും യൂറോപ്പില്‍ നിന്നും വിദഗ്ധ ശസ്ത്രക്രിയ ചികിത്സ തേടുന്ന ഗാനിം, 60 ജീവനക്കാരുമായി ആറ് ബ്രാഞ്ചുകളുള്ള ഗരിസ്സ ഐസ്ക്രീം കമ്ബനിയുടെ ഉടമയാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുന്നുണ്ടോ. ഇതിലൂടെ ഖത്തറിലൈ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകനായും അദ്ദേഹം മാറിക്കഴിഞ്ഞു. ഗള്‍ഫ് മേഖലയിലുടനീളം തെന്‍റ ബിസിനസ് വിപുലീകരിക്കുകയും വിവിധ രാജ്യങ്ങളില്‍ ഫ്രാഞ്ചൈസികള്‍ തുറക്കുകയുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

2009ല്‍ സെഞ്ചുറി ലീഡേഴ്സ് ഫൗണ്ടഷെന്‍െറ അണ്‍സംഗ് ഹീറോസ് പട്ടികയിലിടം നേടിയ ഗാനിം, 2014ല്‍ അന്നത്തെ കുവൈത്ത് അമീറായിരുന്ന ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ സബാഹിെന്‍റ അംബാസഡര്‍ ഓഫ് പീസ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതല്‍ റീച്ച്‌ ഔട്ട് ടു ഏഷ്യ (റോട്ട)യുടെ ഗുഡ്വില്‍ അംബാസഡര്‍, ചൈല്‍ഡ് ഹുഡ് അംബാസഡര്‍ എന്നീ പദവികളിലും ഖത്തര്‍ ഫിനാന്‍ഷ്യല്‍ സെന്‍റര്‍ അതോറിറ്റിയുടെ ബ്രാന്‍ഡ് അംബാസഡറായും ഗാനിം അല്‍ മുഫ്ത പ്രവര്‍ത്തിച്ചു വരുന്നു.

ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന അദ്ദേഹം, വീല്‍ചെയര്‍ ആവശ്യമുള്ള കുട്ടികള്‍ക്ക് സൗജന്യമായി വീല്‍ചെയറുകള്‍ നല്‍കുന്നതിനായി ഗാനിം അല്‍ മുഫ്ത അസോസിയേഷന്‍ ഫോര്‍ വീല്‍ചെയേഴ്സ് എന്ന ക്ലബും നടത്തുന്നുണ്ട്. കൂടാതെ ‘ടെഡ്‌എക്സ് ഖത്തര്‍ യൂണിവേഴ്സിറ്റി’ ഉള്‍പ്പെടെയുള്ള നിരവധി സുപ്രധാന വേദികളിലുള്‍പ്പെടെ പൊതുജനങ്ങളുമായി തന്‍െറ അറിവും പ്രചോദനവും പങ്ക് വെക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്. ലോകകപ്പിനായി രണ്ടാമത് നിര്‍മാണം പൂര്‍ത്തിയാക്കിയ അല്‍ ജനൂബ് സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിലും ഗാനിം അല്‍ മുഫ്ത പ്രധാന അതിഥിയായെത്തിയിരുന്നു.

spot_img

Related Articles

Latest news