ബിഹാറില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു : 30 പേര്‍ക്ക് പരിക്ക്

റംഗാബാദ് : ബിഹാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടിനേത്തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ തീ പിടിത്തത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റു.

തീ അണയ്ക്കാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കും പൊള്ളലേറ്റു. പരിക്കേറ്റവരില്‍ പത്തു പേരുടെ നില ഗുരുതരമാണ്.ഇവരെ സര്‍ദാര്‍ അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. അനില്‍ ഗോസ്വാമി എന്ന വ്യക്തിയുടെ വീട്ടിലാണ് തീ പിടിത്തമുണ്ടായത്. പൂജയ്ക്ക് വേണ്ടി പാചകം ചെയ്യുകയായിരുന്നു വീട്ടുകാര്‍. ഇതിനിടെയാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത്. ഇത് ഗ്യാസ് പൊട്ടിത്തെറിക്കുന്നതിലേക്ക് നയിച്ചതാണ് വലിയ അപകടത്തിലേക്ക് വഴി വച്ചത്.

സംഭവത്തേത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാ സേനയും ഉടനടി സ്ഥലത്തെത്തിയെങ്കിലും 30-ലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരെ പെട്ടന്നു തന്നെ ആശുത്രിയില്‍ പ്രവേശിപ്പിച്ചതായും അപകടകാരണത്തില്‍ വ്യക്തത വരാനുണ്ടെന്നും സബ് ഇന്‍സ്പെക്ടര്‍ വിനയ് കുമാര്‍ സിങ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

spot_img

Related Articles

Latest news