റിയാദ്: റിയാദിലെ അൽ റിമാലിൽ ഗ്യാസ് ചോർന്നുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു. പരിക്കേറ്റ എട്ട് പേരിൽ ആറു പേരുടെ നില ഗുരുതരമാണ്.
രണ്ടു പേർ നാഷണൽ ഗാർഡിലെ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലും രണ്ടു പേർ കിംഗ് അബ്ദുല്ലാഹ് സർവ്വകലാശാല ആശുപത്രിയിലും രണ്ടു പേർ മുവാസാത്ത് ആശുപത്രിയിലും ആണുള്ളത്. പ്രവേശിപ്പിച്ചു.
സംഭവത്തിൽ ഉൾപ്പെട്ടവർ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.
രാവിലെ എട്ടു മണിയോടെയാണ് അപകടം നടന്നത്. റെഡ് ക്രസന്റിന്റെ എട്ട് യൂണിറ്റ് ആംബുലൻസുകളും സംവിധാനങ്ങളും ഉടനടി സംഭവ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.