ചൈനയില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച്‌ 12 മരണം

ബീജിംഗ്: മദ്ധ്യ ചെെനയില്‍ വാതക പൈപ്പ് ലൈന്‍ പൊട്ടിത്തെറിച്ച്‌ 12 മരണം. നൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഹുബെ പ്രവിശ്യയിലെ ഷിയാന്‍ ന​ഗരത്തിലെ ഷാങ്‍വാന്‍ ജില്ലയില്‍ ഇന്നലെ പ്രാദേശിക സമയം ആറരയോടെയാണ് സ്ഫോടനം നടന്നതെന്നാണ് വിവരം.

പരിക്കേറ്റ 39 പേരുടെ നില ഗുരുതരമാണ്. സംഭവ സ്ഥലത്ത് കുടുങ്ങിക്കിടന്ന 150 ഓളം പേരെ രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണെന്നും കൂടുതല്‍ പേര്‍ സംഭവസ്ഥലത്ത് കുടുങ്ങിയതായാണ് വിവരമെന്ന് ചൈനീസ് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌ഫോടനത്തില്‍ സ്ഥലത്തെ മാര്‍ക്കറ്റ്​ കെട്ടിടം പൂര്‍ണമായി തകര്‍ന്നുവെന്നാണ് വിവരം. സംഭവസമയം ഈ മാര്‍ക്കറ്റില്‍ പ്രഭാതഭക്ഷണവും അവശ്യ സാധനങ്ങളും വാങ്ങുകയായിരുന്ന പ്രദേശവാസികളാണ് ദുരിന്തത്തിനിരയായവരില്‍ ഏറെയും. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്ന് സൂചനയുണ്ട്.

ആശുപത്രിയിലെത്തിച്ച പലരുടേയും നില ഗുരുതരമായതിനാല്‍ പ്രദേശത്തുള്ളവരോട്​ അടിയന്തരമായി രക്​തം ദാനം ചെയ്യാന്‍ ഷിയാനിലെ ആശുപത്രികള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്​. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം നടത്തിവരികയാണെന്നും ജില്ല ഭരണകൂടം അറിയിച്ചു.

spot_img

Related Articles

Latest news