ഗസ ഐക്യദാർഢ്യം; എസ്ഡിപിഐ യുവജന റാലി സംഘടിപ്പിച്ചു.

കോഴിക്കോട് : ഫലസ്തീനിൽ ഇസ്രയേൽ തുടർന്നു കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിക്കെതിരെ youth with gasa എന്ന പേരിൽ എസ്ഡിപിഐ കോഴിക്കോട് ജില്ലാ കമ്മിറ്റി യുവജന റാലി സംഘടിപ്പിച്ചു. മാനാഞ്ചിറ സി എസ് ഐ പരിസരത്ത് നിന്ന് ആരംഭിച്ച റാലി കോഴിക്കോട് ബീച്ചിൽ സമാപിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ ഉദ്ഘാടനം നിർവഹിച്ചു.
ഇസ്രായിൽ ക്രൂരമായ വംശഹത്യയാണ് ഫലസ്തീനിൽ നടത്തി കൊണ്ടിരിക്കുന്നതെന്നും, ചെറുത്ത് നിൽക്കാൻ ഫലസ്തിൻ ജനതക്ക് തന്നെയാണ് അവകാശമെന്നും , ഇതിന്ന് തന്നെയാണ് നാം ഇന്ന് ഐക്യപ്പെടുന്നത് എന്നും, സ്വന്തം രാജ്യത്തിന് വേണ്ടി, ജനിച്ച മണ്ണിന് വേണ്ടി പോരാടുകയല്ലാതെ മറ്റ് മാർഗം ഫലസ്തിൻ മക്കൾക്കില്ല. നിരപരാധികളായ 18000 പിഞ്ചുമക്കളെ കൊന്ന ഇസ്രായിലിന് എതിരാണ് ഈ കൂട്ടായ്മ, മരണത്തിലേക്ക് പുഞ്ചിരി തൂകി നടക്കുന്ന ഒരു സമൂഹത്തിനോടുള്ള ഐക്യമാണ് ഇതെന്നും പി.കെ ഉസ്മാൻ പറഞ്ഞു. ഇസ്രായിലിൻ്റെ അധിനിവേശത്തെ ചെറുക്കാനുള്ള അന്താരാഷ്ട്ര നിയമപ്രകാരമുള്ള അവകാശമാണ് ഫലസ്തീനിമക്കൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം
പറഞ്ഞു. ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി, ജനറൽ സെക്രട്ടറി കെ ഷെമീർ, ഷാനവാസ് മാത്തോട്ടം തുടങ്ങിയവർ സംസാരിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് പി വി ജോർജ്, സെക്രട്ടറിമാരായ റഹ്മത്ത് നെല്ലൂളി, ബാലൻ നടുവണ്ണൂർ, അഡ്വ. ഇ കെ മുഹമ്മദലി, കെ പി ഗോപി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷാനവാസ് മാത്തോട്ടം, ശറഫുദ്ധീൻ വടകര, സഫീർ പാലോളി, നാജിദ്. ടി, ഫിറോസ് കൊയിലാണ്ടി, അബുലൈസ് മാസ്റ്റർ,..
തുടങ്ങിയവർ നേതൃത്വം നൽകി.

spot_img

Related Articles

Latest news