തലശ്ശേരി ജന. ആശുപത്രി മതിലില്‍ ആരോഗ്യ പരിചരണ സന്ദേശം പകരാന്‍ ചിത്രങ്ങള്‍ ഒരുക്കി. ഗര്‍ഭിണികള്‍ ആരോഗ്യ പരിചരണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിന്റെ ഭാഗമായാണ് ചിത്ര കലയിലൂടെ സന്ദേശം നല്‍കിയത്.
ജനറല്‍ ആശുപത്രി കെട്ടിടത്തിന് മുന്‍ഭാഗത്തെ മതില് 60 മീറ്റര്‍ നീളത്തില്‍ തിരുവനന്തപുരം പൂജപ്പുരയിലെ ബെല്‍ ഒക്കര്‍ ചിത്രകലാ സ്ഥാപനത്തിലെ കലാകാരന്മാരായ സുമേഷ് ബാല തലശ്ശേരി, പി.കെ ദീപക് മലപ്പുറം, കെ. വൈശാഖ് കണ്ണൂര്‍, സി.എസ് വിഷ്ണു ചേര്‍ത്തല, കെ പി കലേഷ് തലശ്ശേരി എന്നിവരാണ് അക്രലിക് മീഡിയത്തില്‍ ചിത്രങ്ങള്‍ വരച്ചത്.
അമ്മയും കുഞ്ഞും പരിചയത്തിലുള്ള ചിത്രരചന തയ്യാറാക്കിയത് 2021 സാമ്ബത്തിക ഈ വര്‍ഷത്തെ ഹെല്‍ത്ത് മിഷന് ഫണ്ട് ഉപയോഗിച്ചാണ്.