ന്യൂദല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്മാന് എം.ജി. ജോര്‍ജ് മുത്തൂറ്റ് (71) മരിച്ചത് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണെന്ന് റിപ്പോര്‍ട്ട്. ഡൽഹിയിലെ വീടിന്റെ നാലാം നിലയില്‍ നിന്നു വീണാണ് ജോര്‍ജ് മരിച്ചതെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കിയെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
വീണു പരുക്കേറ്റ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സ്ഥലത്ത് എത്തിയ ദല്‍ഹി പോലീസ് സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തുകയും വസതിയുടെ സമീപത്തെ എല്ലാ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ജോര്‍ജ് മുത്തൂറ്റ് മരിച്ചത് സാധാരണ മരണമായാണ് കേരളത്തിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ ദല്‍ഹി പോലീസ് തിരുത്തിയിരിക്കുന്നത്.
മീഡിയ വിങ്സ്