വ്യോമഗതാഗതം പുനരാരംഭിക്കാൻ ഒരുങ്ങുക, ഗൾഫ് രാജ്യങ്ങളോട് എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ

ദോഹ- മധ്യ പൗരസ്ത്യ മേഖല കോവിഡിന്റെ കടുത്ത പിടിയിൽ നിന്നും മെല്ലെ മോചനം നേടുന്ന സാഹചര്യത്തിൽ സുരക്ഷിതവും വ്യവസ്ഥാപിതവും സമയബന്ധിതവുമായി വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുവാൻ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട് അസോസിയേഷൻ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ ഗവർമെന്റുകളോട് ആവശ്യപ്പെട്ടു. മേഖലയുടെ സാമ്പത്തികമായ വളർച്ചയും പുരോഗതിയും ഉറപ്പുവരുത്തുന്നതിന് സുരക്ഷിതമായ വ്യോമഗതാഗതം പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്് അസോസിയേഷൻ ഡയറക്ടർ ജനറൽ വില്ലി വാഷ് അഭിപ്രായപ്പെട്ടു. മേഖലയിലെ മാധ്യമ പ്രവർത്തകരുമായി നടത്തിയ റൗണ്ട് ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മധ്യ പൗരസ്ത്യ ദേശത്തെ രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയിൽ വ്യോമഗതാഗത്തിന് വലിയ പ്രാധാന്യമുണ്ട് . പൂർവ കോവിഡ് കാലത്ത് ഈ രാജ്യങ്ങളുടെ ജി.ഡി.പി.ക്ക് 213 ബില്യൺ ഡോളറാണ് വ്യോമയാന മേഖലയിൽ നിന്നും ലഭിച്ചത്. വ്യോമയയാന മേഖലയും അനുബന്ധ സേവനങ്ങളുമായി ഏകദേശം 3.3 മില്യൺ ജോലികളാണ് മിഡിൽ ഈസ്റ്റ്് മേഖലയിൽ മാത്രമുള്ളത്. ദേശീയവും അന്തർദേശീയവുമായ സർവീസുകൾ പുനരാരംഭിക്കുന്നതോടടെ വിവിധ രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾ ഗണ്യമായി വർദ്ധിക്കും.

 

ടൂറിസം മേഖല ഉണരുന്നതോടെ വിവിധ ബിസിനസുകൾ വളരും. അതിന് രാജ്യങ്ങൾ ക്വാറന്റൈൻ സംവിധാനത്തിന് പകരം ടെസ്റ്റുകൾ നടപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മേഖലയിലെ വ്യോമയാന രംഗത്തെ കടം 2019 ൽ 430 ബില്യണായിരുന്നത് 2020 ൽ 651 ബില്യണായി ഉയർന്നു. തിരിച്ചുവരവ് അനിവാര്യമാണ് . അതിന് നിയന്ത്രണങ്ങൾ നീങ്ങുകയും സേവനം പുനരാരംഭിക്കുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.

നാം അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര തലത്തിൽ സേവനങ്ങൾ പുനരാരംഭിക്കുന്നതോടെ വ്യോമയാന മേഖല തിരിച്ചുകയറുമെന്ന അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു
.

spot_img

Related Articles

Latest news