‘ഖേലോ – ഇന്ത്യ’ പദ്ധതി: 3.5 കോടി അനുവദിച്ചു

കണ്ണൂർ : ഖേലോ – ഇന്ത്യ’ പദ്ധതിയിൽ സംസ്ഥാന കായിക യുവജനക്ഷേമ വകുപ്പ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നിർമിക്കുന്ന 400 മീറ്റർ സിന്തറ്റിക്ക് ട്രാക്കിനും അനുബന്ധ പ്രവൃത്തികൾക്കുമുള്ള ആദ്യഗഡുവായി 3.5 കോടി രൂപ അനുവദിച്ചു. കരാർ ഏറ്റെടുത്ത ഡൽഹി സിൻക്കോട്ട്‌ ഇന്റർനാഷണൽ പ്രവൃത്തി ആരംഭിച്ചു.

50 ലക്ഷം രൂപയുടെ എംഎൽഎ ഫണ്ടിൽ ഫുട്‌ബോൾ ഫീൽഡിന്റെ നിർമാണവും നടക്കും. പരിയാരത്ത്‌ 7.5 കോടി രൂപയുടെ സിന്തറ്റിക്ക്‌ സ്‌റ്റേഡിയമാണ്‌ പണിയുന്നത്‌. ഐഎഎഎഫ് സ്റ്റാൻഡേർഡ് എട്ട്‌ ലൈൻ സിന്തറ്റിക്ക് ട്രാക്കും ജമ്പിങ്‌ പിറ്റും ട്രാക്കിന്റെ സുരക്ഷയ്ക്കായുള്ള ഫെൻസിങ്ങിനുമായി 6.17 കോടിയാണ്‌ ചെലവ്‌ കണക്കാക്കുന്നത്‌.

പവലിയനും ശുചിമുറിക്കുമടക്കം 83 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്‌. മലയോ മേഖയിൽനിന്ന്‌ ഉയർന്നവരുന്ന കായികതാരങ്ങളെ ലക്ഷ്യമിട്ടാണ്‌ ട്രാക്ക്‌ നിർമാണം. ശ്രീകണ്ഠപുരം, ചെമ്പേരി, കുടിയാന്മല, ഇരിട്ടി, തളിപ്പറമ്പ്, കല്യാശേരി, പയ്യന്നൂർ തുടങ്ങിയ മേഖലകളിലെയും കായികതാരങ്ങൾക്കും സംഘാടകർക്കും സ്റ്റേഡിയം സഹായകമാകും.

കാസർകോട്‌ ജില്ലയിലെ കായിക താരങ്ങൾക്കും സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം.

spot_img

Related Articles

Latest news