ജിദ്ദ-തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിന്റേയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജാവിന്റേയും പേരില്‍ ഫേസ് ബുക്കില്‍ വ്യാജ സമ്മാന വാഗ്ദാനം. ആയിരങ്ങളാണ് വ്യാജ വാഗ്ദാനം ലൈക്ക് ചെയ്ത് പങ്കുവെക്കുന്നത്.
രജിസ്റ്റര്‍ ചെയ്യാനുളള സൈറ്റിലേക്ക് പോകുന്നതിനു പുറമെ ഫേസ്ബുക്കില്‍ തന്നെ ആളുകള്‍ തങ്ങളുടെ മൊബൈല്‍ നമ്പറുകളും വിവരങ്ങളും നല്കുന്നു.
21,000 വിജയികള്‍ക്ക് 198 ദശലക്ഷം റിയാല്‍ സമ്മാനമായി നല്‍കുന്നുവെന്നാണ് രാജാവിന്റേയും കിരീടാവകശിയുടേയും ഫോട്ടോകള്‍ സഹിതമുള്ള പരസ്യ പോസ്റ്റില്‍ വാഗ്ദാനം ചെയ്യുന്നത്. നിങ്ങളാക്കാം വിജയിയെന്നും ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് സൗദിയ വിന്നര്‍ സൈറ്റിലേക്കുള്ള ലിങ്കും നല്‍കിയിട്ടുണ്ട്.
വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈക്കലാക്കുകയാണ് ഇത്തരം തട്ടിപ്പുകള്‍ക്ക് പിന്നിലെന്ന് അറിയാതെയാണ് പലരും ഇത്തരം വ്യാജവാഗ്ദാനങ്ങള്‍ക്ക് പിറകെ പോകുന്നത്.
ബാങ്ക് അക്കൗണ്ടുകള്‍ അടക്കമുള്ള വിവരങ്ങള്‍ കൈക്കലാക്കി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്ന അന്താരാഷ്ട്ര തട്ടിപ്പ് സംഘങ്ങളാണ് അവസരം നോക്കിയിരിക്കുന്നത്.