നാഷണല്‍ ഡിഫന്‍സ് അക്കാഡമിയുടെ (എന്‍ഡിഎ) പ്രവേശന പരീക്ഷയില്‍ വനിതകള്‍ക്കും പങ്കെടുക്കാന്‍ അനുമതി നല്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജയ് കിഷന് കൗള്‍, ഹൃഷികേശ് റോയി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇതുമായി ബന്ധപ്പെട്ട കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് പരീക്ഷ.
സായുധ സേനയിൽ കൂടുതൽ സ്ത്രീകളുടെ പ്രവേശനത്തിന് വഴിതുറക്കുന്ന സുപ്രധാന ഇടക്കാല ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. സായുധ സേനയിലെ വനിതാ പ്രാതിനിധ്യത്തിന്റെ കാര്യത്തിലെ ഇടുങ്ങിയ മനഃസ്ഥിതിയെ കോടതി വിമര്‍ശിച്ചു. മാനസികാവസ്ഥയുടെ പ്രശ്നമാണിത്. ലിംഗ വിവേചനത്തിന്റെ പ്രശ്നമാണിത്.
ഉത്തരവിറക്കാൻ നിർബന്ധിക്കരുത്. ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാറ്റങ്ങള്‍ക്ക് സേനാവിഭാഗങ്ങള്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി.