മുക്കം: അന്നം തരുന്ന കർഷകർക്ക് അർഹമായ പരിഗണന നൽകണമെന്ന് എം. എൻ. കാരശ്ശേരി ആവശ്യപ്പെട്ടു. മികച്ച കർഷകനായി തിരഞ്ഞെടുക്കപ്പെട്ട എൻ.പി. കാസിമിനും, കർഷക തൊഴിലാളി പെരിലക്കാട് ബാലനും നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകർക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും, അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില ലഭ്യമാക്കുന്നതിനും മറ്റും സർക്കാർ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കാരശ്ശേരി പൗര സമിതിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ എൻ.പി കാസിമിനെയും പെരിലക്കാട് ബാലനെയും എം.എൻ കാരശ്ശേരി ഉപഹാരം നൽകി ആദരിച്ചു.
കാരശ്ശേരി ബാങ്ക് പ്രസിഡണ്ട് എൻ.കെ. അബ്ദുറഹ്മാൻ പൊന്നാട അണിയിച്ചു.
സംഘാടക സമിതി ചെയർമാൻ നടുക്കണ്ടി അബൂബക്കർ അധ്യക്ഷത വഹിച്ചു.
കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിത രാജൻ, മെമ്പർമാരായ ആമിന എടത്തിൽ, റുക്കിയ റഹീം, സംഘാടകസമിതി കൺവീനർ പി.കെ.സി. മുഹമ്മദ്, എ. പി
മുരളീധരൻ മാസ്റ്റർ, കെ. ഷാജികുമാർ, യൂനുസ് പുത്തലത്ത്, എം.പി..അസൈൻ മാസ്റ്റർ, ജി. അബ്ദുൽ അക്ബർ, സി. അബ്ദുറഹ്മാൻ മാസ്റ്റർ, കെ. കെ. മുഹമ്മദ് ഇസ്‌ലാഹി, പി അലവിക്കുട്ടി, ഇല്ലക്കണ്ടി ബഷീർ, അബ്ദുൽ ബർമ്മാൻ, പത്മനാഭൻ നായർകുഴി, പി.എം
സുബൈർ, കെ.പി. മുഹമ്മദ് മാസ്റ്റർ, കെ. സി. അഷ്റഫ്, ചാലിൽ സുന്ദരൻ എന്നിവർ പ്രസംഗിച്ചു.
എൻ.പി.കാസിം, ബാലൻ എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.