ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം.

റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സോൺ ഇഫ്താർ മീറ്റ് നടത്തി.റിയാദ് ഖൈറുവാൻ ഇസ്തി റാഹയിൽ നടന്ന യോഗത്തിൽ ജികെപിഎ റിയാദ് പ്രസിഡന്റ് അബ്ദുൽ മജീദ് പൂളക്കാടി അധ്യക്ഷത വഹിച്ചു. ജികെപിഎ രക്ഷാധികാരിയും സാമൂഹിക പ്രവർത്തകനുമായ ഗഫൂർ കൊയിലാണ്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

പതിനെട്ട് വർഷമായി സൗദി ജയിലിൽ വധശിക്ഷ വിധിയിൽ മോചന പ്രതീക്ഷയുമായി കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിനെ രക്ഷിക്കാനായി എല്ലാവരോടും കൈകോർക്കാനായി ഉൽഘാടന പ്രസംഗത്തിൽ അദ്ധേഹം ആഹ്വാനം ചെയ്തു.

ഹാഫിള് മുഹമ്മദ് ഷെഫീഖ് ഹാശിമി റമദാനിലെ നോമ്പിന്റെ ഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്തു, സാമൂഹിക പ്രവർത്തകരായ നാസർ ലൈസ്, മാസ് റിയാദ് പ്രസിഡന്റ് അഷ്റഫ് മേച്ചേരി എന്നിവർ
ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ കാദർ കൂത്തുപറമ്പ്, ഷരീഫ് തട്ടത്താഴത്ത്,ഇബ്രാഹിം ടി എ,ബൈജു ആൻഡ്രൂസ്,അനീഷ് കെ ടി,നാസ്സർ കാസിം,ഹസൻ പന്മന,അഷ്‌റഫ്‌ പള്ളിക്കൽ,മുഹമ്മദ്‌ സബാഹ്, ഒ കെ അബ്ദുസലാം,ജാഫർ മണ്ണാർക്കാട് എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
രാജേഷ് ഉണ്ണിയാറ്റിൽ
സ്വാഗതവും നിഹാസ് പാനൂർ, നന്ദിയും പറഞ്ഞു.

spot_img

Related Articles

Latest news