റിയാദ്: ഗ്ലോബൽ കേരളാ പ്രവാസി അസോസിയേഷൻ (GKPA) റിയാദ് സെൻട്രൽ കമ്മിറ്റി 2025 ഒക്ടോബർ 31ന് *സ്നേഹോത്സവം 2025* സീസൺ 4 ൻ്റെ പോസ്റ്റർ പ്രകാശനം മലാസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്നു.
റിയാദ് മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ നടത്തുന്ന പരിപാടിയിലേക്ക് നാട്ടിൽ നിന്നും എത്തിച്ചേർന്ന
സംഗീത സംവിധായകനും ഗായകനുമായ കൊച്ചിൻ ഷമീർ, ഗായിക സനാ ബദർ, പ്രവാസി ഗായകൻ കാസിം കുറ്റ്യാടി (ജിദ്ദ) എന്നിവരും മേളം റിയാദ് ടാക്കീസിൻ്റെ വാദ്യമേളം,ഗോൾഡൻ സ്പാറോ ടീമിൻ്റെ ഡാൻസ്,ഒപ്പനയും റിയാദിലെ മറ്റ് നിരവധി കലാകാരന്മാർ അവതരിപ്പിക്കുന്ന കലാ വിരുന്നും ഉണ്ടായിരിക്കുന്നതാണ്. കലാവിരുന്നിലേക്ക് പോഗ്രാം കൺവീനർ ഗഫൂർ കൊയിലാണ്ടി, പ്രസിഡണ്ട് അബ്ദുൽ മജീദ് പൂളക്കാടിയും, സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റിൽ എന്നിവർ പരിപാടിയിലേക്ക് റിയാദിലെ പ്രവാസി സമൂഹത്തെ ആദരപൂർവ്വം ക്ഷണിക്കുന്നു.സ്വാഗതം ചെയ്യുന്നു.

