മുക്കം: ഗ്ലോബൽ പ്രവാസി വെൽഫയർ സൊസൈറ്റിയുടെ പത്താമത് വാർഷികത്തോടനുബന്ധിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടി മുക്കം സബ് ഇൻസ്പെക്ടർ കെ രാജീവൻ ഉദ്ഘാടനം ചെയ്തു.
അതോടനുബന്ധിച്ച് ഗ്ലോബ്ബൽ പ്രവാസി സെസൈറ്റി മുക്കം പോലിസ് സ്റ്റേഷനിലേക്ക് നൽക്കുന്ന ഓഫീസ് ഫർണ്ണിച്ചറുകൾ സംഘം പ്രസിഡണ്ട് കെ.കെ. അബ്ദുസ്സലാം മുക്കം സബ് – ഇൻസ്പെക്ടർക്ക് കൈമാറി. വ്യത്യസ്തമായ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിക്കാണ് ഇതോടെ തുടക്കം കുറിച്ചത് .
ചടങ്ങിൽ ഗുലാം ഹുസൈൻ കൊളക്കാടൻ (പ്രവാസി ചേബർ സെക്രട്ടറി) സലീംപാറക്കൽ (വൺഇന്ത്യ കൈറ്റ് ടീം)ഉസ്മാൻ കോട്ടയിൽ (പ്രവാസി സഹകരണസംഘം സെക്രട്ടറി തുടങ്ങിയവർ സംബന്ധിച്ചു.