3 കോടി കോവിഡ് വാക്സിന് ഡോസിന് ആഗോള ടെന്‍ഡര്‍ വിളിച്ചു
തിരുവനന്തപുരം: മൂന്ന് കോടി കോവിഡ് വാക്സിന് ഡോസ് വാങ്ങാന്‍ ആഗോള ടെന്‍ഡര്‍ വിളിച്ച് കേരളം. ജൂണ്‍ 5ന് ടെണ്ടര്‍ തുറക്കുമ്പോൾ ഏതൊക്കെ കമ്പനികൾ മത്സര രംഗത്തുണ്ടെന്ന് അറിയാം. സംസ്ഥാനത്തിന് ആവശ്യമായ വാക്സിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കാത്ത സാഹചര്യത്തിലാണ് കേരളത്തിന്റെ നീക്കം.
കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനാണ് കേരള സര്‍ക്കാരിന് വേണ്ടി ടെന്‍ഡര്‍ വിളിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ രാജസ്ഥാന്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ആഗോള ടെന്‍ഡര്‍ വഴി വാക്സിന് വാങ്ങാനുള്ള സാധ്യത തേടുന്നുണ്ട്.
ഇങ്ങനെ ആഗോള ടെന്‍ഡര്‍ വഴി വന്‍തോതില്‍ വാക്സിന് വാങ്ങുമ്പോൾ വിലയില്‍ കുറവുണ്ടാവും എന്നാണ് സര്‍ക്കാരിന്റെ കണക്കു കൂട്ടല്‍. സംസ്ഥാനത്തെ വാക്സിന് ക്ഷാമത്തിനും ഇത് പരിഹാരമായേക്കും.