മുക്കം : ജി എൽപിഎസ് കുമാരനല്ലൂരിൽ റിപ്പബ്ലിക് ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഹെഡ്മാസ്റ്റർ ജുമാൻ പതാക ഉയർത്തി.വാർഡ് മെമ്പർ മുഷീർ പരിപാടി ഉദ്ഘാടനം ചെയ്തു. എം. പി. ടി.എ ചെയർപേഴ്സൺ മോബിക അധ്യക്ഷത വഹിച്ചു. എസ് ആർ ജി കൺവീനർ രസ്ന റിപ്പബ്ലിക് ദിന സന്ദേശം നൽകി. എസ്.എം.സി വൈസ് ചെയർപേഴ്സൺ അനുശ്രീ, സീനിയർ അസിസ്റ്റന്റ് ഫൗസിയ, ബിജുല എന്നിവർ ആശംസ അറിയിച്ചു. ദേശഭക്തിഗാനാലാപനം, പ്രസംഗം തുടങ്ങി കുട്ടികളുടെ വൈവിധ്യമാർന്ന പരിപാടികളും നടന്നു.ഖൈറുന്നിസ, മെഹബൂബ, അർച്ചന, ഹർഷ, പ്രസ്ത, ധന്യ, സാജിത, ശ്രീജയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സോഷ്യൽ സയൻസ് ക്ലബ് കൺവീനർ ഷഹാന നന്ദി അറിയിച്ചു.

