ചെലവ് കുറഞ്ഞ വിമാന യാത്രകൾക്ക് സ്വദേശത്തും ഗൾഫ് നാടുകളിലും വ്യാപകമായി ആശ്രയിച്ചിരുന്ന ഗോ എയർ ഓഹരികൾ വിൽക്കുന്നു. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ഗോഎയര്‍.
ഐപി വഴി 3600 കോടി സ്വരൂപിക്കാനാണ് കമ്പനി തീരുമാനം. സെബിക്ക് മുമ്പാകെ ഡിആര്‍എച്ച്പി( ഡ്രാഫ്റ്റ് റെഡ് ഹേറിങ് പ്രോസ്പെക്ടസ് )സമര്‍പ്പിച്ചു. ഓഹരി വിൽപ്പനക്ക് മുൻപായി കമ്പനിയുടെ പേരും മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.”ഗോ ഫസ്റ്റ് ” എന്നായിരിക്കും ഇനി മുതൽ ഗോ എയർ അറിയപ്പെടുക.