ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തമിഴ് നാട് സന്ദർശനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചു കൊണ്ട് വ്യാപകമായി ‘ഗോ ബാക് മോഡി’ ടാഗ് പ്രചരിച്ചിരുന്നു. ഇതിനെ തുടർന്നാണ് നടി ഓവിയ ഹെലെനെതിരെ തമിഴ് നാട് ബി ജെ പി നേതാക്കൾ പോലീസിൽ പരാതി നൽകിയത്.
നടിയുടെ ഹാഷ്ടാഗിന് നല്ല സ്വീകാര്യത യുവാക്കളുടെ ഇടയിൽ നേടിയിരുന്നു. ഇതാണ് ബി ജെ പി നേതാക്കളെ ചൊടിപ്പിച്ചത്. നടി പരസ്യമായി മാപ്പു പറയണമെന്നാണ് ആവശ്യം. ബി ജെ പി നേതാക്കളെയോ സർക്കാരിനെയോ വിമർശിച്ചാൽ രാജ്യ ദ്രോഹമാകുന്ന സമകാലീന സംഭവങ്ങളിൽ പ്രധിഷേധിച്ചാൽ പോലും മാപ്പ് ചോദിക്കേണ്ടുന്ന അവസ്ഥയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നത്.