കൈത്തറി സൗഹൃദ വാഷിങ് മെഷീനുകളുമായി ഗോദ്‌റേജ്

കൊച്ചി: റിപബ്ലിക് ദിനത്തില്‍ ഇന്ത്യയിലെ കാലാതീതമായ കൈത്തറിയുടെ പാരമ്പര്യത്തിനു പുതുമയേകുന്ന ഒരു ചുവടുവെപ്പുമായി ഗോദ്‌റെജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ അപ്ലയന്‍സസ് ബിസിനസ് ‘ടെസ്റ്റഡ് ഫോര്‍ ഹാന്‍ഡ്ലൂംസ്’. കൈത്തറി സൗഹൃദ ഫ്രണ്ട് ലോഡ് വാഷിങ് മെഷീന്‍ സാങ്കേതികവിദ്യയുമായി കൈത്തറി തുണികളുടെ പരിചരണം ബുദ്ധിമുട്ടില്ലാത്തതാക്കുകയും ഇന്ത്യക്കാരെ കൈത്തറി തുണികള്‍ കൂടുതലായി ഉപയോഗിക്കാന്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നതാണ് ഈ നീക്കം.

 

കൈത്തറി വസ്ത്രങ്ങള്‍ പതിവായി ധരിക്കാനും അതിന്റെ പരിചരണം എളുപ്പമാക്കാനും സാധിക്കുന്ന വിധത്തില്‍ എഐ ശക്തിയോടു കൂടിയ അത്യാധുനിക ഫ്രണ്ട് ലോഡ് വാഷിങ് മെഷീനാണ് ഗോദ്‌റെജ് അവതരിപ്പിക്കുന്നത്. ബനാറസി സില്‍ക്ക് മുതല്‍ പട്ടോള സില്‍ക്കും പോച്ചംപള്ളി ഇക്കത്തും ജംദാനിയും വരെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇരുപത്തിയഞ്ച് കൈത്തറികളാണ് ഈ മെഷീനില്‍ വിജയകരമായി പരീക്ഷിച്ചത്.

spot_img

Related Articles

Latest news