ആസാദി കാ അമൃത് മഹോത്സവ് ക്വിസ് മത്സരത്തിൽ മലയാളി പെൺകുട്ടിയ്ക്ക് സ്വർണ്ണ മെഡൽ

ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നടത്തിയ ക്വിസ് മത്സരത്തിൽ സ്വർണ്ണ മെഡൽ നേടി നവാൽ നബീസു മലയാളികൾക്കഭിമാനമായി

ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം യുവജനങ്ങൾക്കായി നടത്തിയ ക്വിസ് മത്സരത്തിലാണ് നവാൽ നബീസു ഒന്നാമതെത്തി മലയാളികളുടെ അഭിമാനമായത്.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികഘോഷങ്ങളുടെ ഭാഗമായി യുവജനങ്ങൾക്കിടയിൽ ഇന്ത്യയെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുന്നതിനും വിദേശ ഇന്ത്യൻ യുവതയിൽ ഇന്ത്യയുടെ ചരിത്രവും സംസ്കാരവും സംബന്ധിച്ചുള്ള അറിവുകൾ പ്രചോദനമാക്കുന്നതിനായിട്ടാണ് ആസാദി കാ അമൃത് മഹോത്സവ് ക്വിസ് നടത്തുന്നത്.

 

എൻ ആർ ഐ, പി ഐ ഓ , ഓ സി ഐ, വിദേശ പൗരന്മാർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സoഘടിപ്പിച്ചത്. ഇതിൽ എൻ ആർ ഐ കാറ്റഗറിയിലാണ് നവാൽ ഒന്നാമതെത്തിയത്.

സൗദി അറേബ്യയിലെ വിജയികൾക്കുള്ള സമ്മാനദാനം റിപ്പബ്ലിക് ദിനാഘോഷ പരിപാടിയിൽ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ വിതരണം ചെയ്തു. ബിരുദ പഠനത്തിനായി ഇന്ത്യയിലേക്ക് തിരിച്ച നവാലിൻ്റെ സ്വർണ്ണ മെഡൽ പിതാവ് ഏറ്റ് വാങ്ങി.

 

റിയാദ് യാര ഇന്റർനാഷണൽ സ്കൂളിൽ +2 പഠനം പൂർത്തിയാക്കിയ ഈ മിടുക്കി ഇപ്പോൾ തിരുവനന്തപുരം ഗവൺമെന്റ് ലാ കോളേജിൽ ഒന്നാം വർഷ എൽ എൽ ബി വിദ്യാർത്ഥിനിയാണ്.

കൊല്ലം കരുനാഗപ്പള്ളി സ്വദേശിയും റിയാദിലെ അറബ് നാഷണൽ ബാങ്ക് ജീവനക്കാരനും റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ബഷീർ ഫത്തഹുദ്ദീൻ്റെയും ഷീബ ബഷീറിൻ്റെയും മകളാണ് നവാൽ. ഏക സഹോദരി നഹൽ റയ്യാൻ റിയാദ് യാര ഇന്റർനാഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ്.

spot_img

Related Articles

Latest news