സ്വർണവില വീണ്ടും കുതിച്ചുയർന്നു, 400 രൂപയുടെ വർധന

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും വർധന. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 50 രൂപ ഉയർന്നു. ഇപ്പോൾ 4630 രൂപയാണ് വില. ഒരു പവന് 37040 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില.

18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 40 രൂപ വർധിച്ചു, 3825 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല.

ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ. അസോസിയേഷൻ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സ്വർണ വില  ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷനിൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണ വിലയെ സംബന്ധിച്ച് ജ്വല്ലറികൾ തമ്മിൽ തർക്കമുണ്ടാവുകയും ഉച്ചയായപ്പോഴേക്ക് ചില സ്വർണ്ണക്കടകൾ വില രാവിലത്തെക്കാൾ കുറയ്ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിപണനം നടന്നത്.

എന്നാൽ ഉച്ചയായപ്പോഴേക്കും മലബാർ ഗോൾഡ്, ജോസ്കോ ജ്വല്ലറികളിൽ 4550 രൂപയ്ക്കാണ് സ്വർണത്തിന്റെ വിപണനം. ഇതോടെ 70 രൂപ കൂടി സ്വർണത്തിന് ഗ്രാമിന്റെ വിലയിൽ കുറഞ്ഞു.  പവൻ സ്വർണത്തിന് 22 കാരറ്റ് വിഭാഗത്തിൽ മണിക്കൂറുകൾക്കിടെ 1040 രൂപയുടെ കുറവുണ്ടായി.

പിന്നാലെ അസോസിയേഷൻ ശക്തമായ നിലപാടെടുത്തു. ഇത്തരത്തിൽ പരസ്പരം ഏറ്റുമുട്ടുന്ന വൻകിടക്കാർ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണെന്ന് ആരോപിച്ചു. അസോസിയേഷൻ നിലപാടിന് പിന്നാലെ ഇന്നലെ സ്വർണവില ഏകീകരിക്കപ്പെട്ടു.

പ്രതികാര നടപടികൾ മാറ്റിവെച്ച് ജ്വല്ലറികൾ ഒരേ വിലയിൽ സ്വർണ വിപണനം നടത്തി. ഇന്നലെ ഗ്രാമിന് 4580 രൂപയായിരുന്നു 22 കാരറ്റ് സ്വർണവില. ഒരു പവൻ 22 കാരറ്റ് സ്വർണവില ഇന്നലെ 36640 രൂപയായിരുന്നു.

spot_img

Related Articles

Latest news