സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

 

തിരുവനന്തപുരം /കണ്ണൂർ: സംസ്ഥാനത്ത് ഒരു ദിവസത്തിന് ശേഷം ഇന്ന് സ്വർണവില ഉയർന്നു. ഇന്നലെ 440 രൂപ പവന് കുറഞ്ഞിരുന്നു. ഇന്ന് 80 രൂപയാണ് പവന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 72,480 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസങ്ങളിലെ സ്വർണവില വർദ്ധനവിന് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് 1520 രൂപയാണ് വർദ്ധിച്ചത്. ഇതിന് ഒരാശ്വാസമെന്ന നിലയിൽ ഇന്നലെ 440 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില 10 രൂപ ഉയർന്നു. ഇന്നത്തെ വില 9060 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്നലെ 5 രൂപ ഉയർന്നു. ഇന്നത്തെ വപണി വില 7430 രൂപയാണ്. സ്വർണം അങ്ങനെ, പൊന്നിൻ തിളക്കത്തിൽ ലോക മാർക്കറ്റിൽ തിളങ്ങുന്നു.

spot_img

Related Articles

Latest news