വീണ്ടും ഒരുലക്ഷത്തിലേക്ക് തിരിച്ചെത്തി സ്വർണവില

കൊച്ചി | സംസ്ഥാനത്ത് ഇന്ന് ഒരു ലക്ഷം രൂപയിൽ താഴെയെത്തിയ സ്വർണവിലയിൽ മണിക്കൂറുകൾക്കുള്ളിൽ മാറ്റം. വൈകുന്നേരത്തോടെ ഗ്രാമിന് 200 രൂപ വർധിച്ച് 12,635 രൂപയിലെത്തി. ഒരു പവന് 1,600 രൂപയാണ് വര്‍ധിച്ചത്. പവൻ വില 1,01,080 രൂപയായി. ഇറാനിലെ ഊർജ കേന്ദ്രങ്ങൾ അഞ്ചു ദിവസത്തേക്ക് ആക്രമിക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്‍റെ പ്രസ്താവനയാണ് സ്വർണവിലയെ ബാധിച്ചത്.

 

ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി പവന് 7,560 രൂപയായിരുന്നു കുറഞ്ഞത്. ഇന്ന് ആകെ സ്വര്‍ണവിലയില്‍ കുറവുണ്ടായത് 5,960 രൂപയാണ്. ഒരു ദിവസം തന്നെ വില ഇത്രയും കുറയുന്നതും കൂടുന്നതും അപൂർവമാണ്. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞിരുന്നു. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിൽ വിലയും ഇടിഞ്ഞിട്ടുണ്ട്.

spot_img

Related Articles

Latest news