“അ” ഹൈദരാബാദ് (Alphabets Realistic Thoughts Society) സംഘടിപ്പിച്ച ഗോൾഡൻ ക്യാറ്റ് ലിറ്റററി അവാർഡ് സമ്മാനദാന ചടങ്ങ് ഹൈദരാബാദ് രവീന്ദ്രഭാരതിയിൽ വെച്ച് നടന്നു.കഥാ മലയാളത്തിൻ്റെ സാരഥികളിൽ ഒരാളായ ശ്രീ.NS മാധവൻ ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു.
കവിതാ വിജയി വി വിപിന്യ (ഞാള് പോറ്റിയ കരിമ്പൂച്ച) യും കഥാ വിജയി കണക്കൂർ സുരേഷ് കുമാറും (കൂ….യ്)വിജയികൾക്കുള്ള ഗോൾഡൻ ക്യാറ്റ് ശിൽപവും ഫലകവും സമ്മാനത്തുകയും ഏറ്റുവാങ്ങി.
തെലങ്കാന ലാംഗ്വേജ് & കൾച്ചറൽ വിഭാഗം ഡയറക്ടർ ഡോ. മാമിഡി ഹരികൃഷ്ണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് മലയാളി കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു.