ഗൂഗിള്‍ പേ വഴി പുതിയ തട്ടിപ്പ്: മുന്നറിയിപ്പുമായി നടി ആര്യ

ഓണ്‍ലൈന്‍ വഴിയുടെ തട്ടിപ്പിന് ഇരയായിട്ടുള്ള ഒരുപാട് പേരുണ്ട്. ചിലര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. പലപ്പോഴും നമ്മുടെ ചെറിയൊരു അശ്രദ്ധയാണ് വലിയ നഷ്ടങ്ങള്‍ക്ക് കാരണമാകുന്നത്. അത്തരത്തില്‍ തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നടി ആര്യ.

‘ഞാനിന്ന് ഫേസ് ചെയ്ത ഒരു ഫ്രോഡ് പണി നിങ്ങളെക്കൂടി അറിയിക്കണമെന്ന് തോന്നിയതുകൊണ്ടാണ് ലൈവില്‍ വന്നത്. ഓണ്‍ലൈനില്‍ ബിസിനസ് നടത്തുന്ന എല്ലാവര്‍ക്കുമുള്ള ഒരു അലര്‍ട്ടായിട്ടാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്.നിങ്ങളില്‍ കുറച്ചുപേര്‍ക്കെങ്കിലും അറിയാമായിരിക്കും എനിക്ക് ഓണ്‍ലൈനില്‍ ബിസിനസ് ഉണ്ടെന്ന്. റീടെയിലും ഉണ്ട്.

എനിക്ക് കാഞ്ചിവരം എന്ന സാരികള്‍ക്കായുള്ള ബ്രാന്‍ഡ് ഉണ്ട്. സാരികള്‍ ഓണ്‍ലൈനായി വില്‍ക്കുന്നുണ്ട്. ഇന്ന് കാഞ്ചിവരത്തിന്റെ ഒഫിഷ്യല്‍ നമ്ബറിലേക്ക് ഒരു മെസേജ് വന്നു.ഒരു സാരിയുടെ സ്‌ക്രീന്‍ ഷോട്ടയച്ച്‌ ഇത് ലഭ്യമാണോയെന്ന് ചോദിച്ചായിരുന്നു വാട്‌സാപ്പ് മെസേജ്.

ലഭ്യമാണെന്ന് പറഞ്ഞു. ഈ സാരി ഓര്‍ഡര്‍ ചെയ്യാനാണെന്ന് പറഞ്ഞു. മൂവായിരം രൂപയുടെ സാരിയായിരുന്നു. എങ്ങനെയാണ് പെയ്‌മെന്റെന്ന് ചോദിച്ചു.ഗുജറാത്തിലേക്ക് ഷിപ്പ് ചെയ്യണമെന്ന് പറഞ്ഞു.

ഗുജറാത്തിലേക്ക് ഷിപ്പ് ചെയ്യാന്‍ 300 ആണെന്ന് ഞാന്‍ അറിയിച്ചു. 3300 ആണ് ടോട്ടല്‍ പൈസ. അവര്‍ ഗൂഗിള്‍ പേ ചെയ്യാമെന്ന് പറഞ്ഞു. ഗൂഗിള്‍ പേ നമ്ബര്‍ കൊടുത്തു. നമുക്ക് സാധാരണ അവര്‍ ഗൂഗിള്‍ പേ റസീപ്റ്റ് സ്‌ക്രീന്‍ ഷോട്ട് അയക്കുമല്ലോ. അവരത് അയച്ചു.

13300 ആണ് അയച്ചിരിക്കുന്നത്. അപ്പോള്‍ തന്നെ ഞാന്‍ അവരോട് പറഞ്ഞു നിങ്ങള്‍ 10000രൂപ കൂടുതലാണ് അയച്ചതെന്ന്. പിന്നെ അവര്‍ തുരുതുരെ അത് തിരിച്ചയക്കണമെന്ന് പറഞ്ഞ് മെസേജ് അയച്ചുകൊണ്ടിരുന്നു.

ആ നമ്ബരിലേക്ക് പണം അയക്കാന്‍ ശ്രമിക്കുമ്ബോള്‍ എനിക്ക് ഗൂഗിള്‍ പേയുടെ ഒരു അലര്‍ട്ട് മെസേജ് വന്നു. സ്ഥിരം ഗൂഗിള്‍ പേയില്‍ ട്രാന്‍സാക്ഷന്‍ നടത്താറുണ്ടെങ്കിലും ഇങ്ങനെയൊരു അലര്‍ട്ട് മെസേജ് അദ്യമായിട്ടായിരുന്നുവെന്ന് ആര്യ പറഞ്ഞു.

സഹോദരനോട് ചോദിച്ചപ്പോള്‍ ട്രാന്‍സാക്ഷന്‍ ക്യാന്‍സല്‍ ചെയ്യാന്‍ പറഞ്ഞു. അപ്പോഴൊക്കെ അവര്‍ മെസേജ് അയച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് ഞാന്‍ ചോദിച്ചു. ബാങ്ക് അക്കൗണ്ടില്ലെന്ന് അവര്‍ പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മനസിലായത് അവര്‍ പൈസയല്ല അയച്ചത്. ടെക്സ്റ്റ് മെസേജ് ആയിട്ട് 13300 എന്ന് അയച്ചിരിക്കുകയാണ്. ബാങ്ക് സ്‌റ്റേറ്റ്‌മെന്‍റ് എടുത്തുനോക്കിയപ്പോള്‍ പൈസ വന്നിട്ടില്ലെന്ന് മനസിലായി.

ഞങ്ങള്‍ തിരിച്ച്‌ അതുപോലെ ഒരു മെസേജ് ടൈപ്പ് ചെയ്ത് അയച്ചുകൊടുത്തു. അപ്പോള്‍ തന്നെ അവര്‍ക്ക് കാര്യം മനസിലായി. നമ്മളെ ബ്ലോക്ക് ചെയ്ത് അവര്‍ പോയി- ആര്യ വ്യക്തമാക്കി.

spot_img

Related Articles

Latest news