നെല്ലിക്ക സ്ഥിരമാക്കിയാൽ ‌ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും

 

എല്ലാ ആരോ​ഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ് നെല്ലിക്ക. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ​ഗുണങ്ങള്‍ ചെറുതൊന്നുമല്ല . വിറ്റാമിന്‍ സി, ആന്റെിഓക്‌സിഡന്റെ്‌, ഫൈബര്‍, മിനറല്‍സ്‌, കാല്‍ഷ്യം എന്നിവയാല്‍ സമ്ബന്നമാണ്‌ നെല്ലിക്ക.

നെല്ലിക്കയുടെ ഗുണങ്ങള്‍ 

ദിവസവും നെല്ലിക്ക കഴിച്ചാല്‍ അമിതവണ്ണം കുറയ്‌ക്കാന്‍ സഹായിക്കും. ആമാശയത്തിന്റെ പ്രവര്‍ത്തനം സുഖമമാക്കുന്നു. ഒപ്പം കരള്‍, തലച്ചോര്‍, ഹൃദയം, ശ്വാസകോശം, എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ മികച്ചതാക്കുന്നു.

നെല്ലിക്ക നീരില്‍ തേന്‍ ചേര്‍ത്ത്‌ കഴിച്ചാല്‍ കാഴ്‌ച്ചശക്‌തി വര്‍ദ്ധിക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ക്ക്‌ പരിഹാരമായി സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. പ്രമേഹം നിയന്ത്രിക്കാനും ഇന്‍സുലിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനും നെല്ലിക്ക സ്‌ഥിരമായി കഴിക്കണം. .

ഹൃദയധമനികളുടെ ആരോഗ്യം വര്‍ധിപ്പിച്ച്‌ ഹൃദയാരോഗ്യം മികച്ചതാക്കാന്‍ നെല്ലിക്ക കഴിക്കുന്നതിലൂടെ കഴിയുന്നു. നെല്ലിക്ക ജ്യൂസിനൊപ്പം ഇഞ്ചി ചേര്‍ത്ത്‌ കഴിക്കുന്നത്‌ തൊണ്ടയുടെ ആരോഗ്യം വര്‍ധിപ്പിക്കും. സ്‌ഥിരമായി കഴിച്ചാല്‍ എല്ലുകളുടെയും പല്ലുകളുടെയും ബലം വര്‍ധിക്കും.

ഓര്‍മ്മക്കുറവുള്ളവര്‍ സ്‌ഥിരമായി നെല്ലിക്ക കഴിക്കുക. ഓര്‍മ്മശക്‌തി വര്‍ധിക്കും. വായിലുണ്ടാകുന്ന അള്‍സറിന്‌ പരിഹാരമായി നെല്ലിക്ക കഴിക്കുക. ദിവസവും രാവിലെ ഒരു ഗ്ലാസ്സ്‌ നെല്ലിക്ക ജ്യൂസ്‌ കഴിക്കുന്നത്‌ വാതരോഗങ്ങള്‍ ഇല്ലാതാകും.മലബന്ധവും പൈല്‍സും മാറാന്‍ സ്ഥിരമായി നെല്ലിക്ക കഴിക്കുക. രക്‌തശുദ്ധി വരു ത്താനായി സ്‌ഥിരമായി നെല്ലിക്ക കഴിക്കാം.

spot_img

Related Articles

Latest news