സര്‍ക്കാര്‍ ജോലി വടംവലിച്ച്‌‌ നേടാം

സ്പോര്‍ട്സ് ക്വോട്ടയ്ക്ക് കീഴില്‍ വടംവലി ഉള്‍പ്പെടെ 21 ഇനങ്ങൾ കൂടി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്കായുള്ള സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ വടംവലി ഉള്‍പ്പെടെ 21 കായിക ഇനങ്ങളെ കൂടി ഉള്‍പ്പെടുത്തി കേന്ദ്രം. ബേസ് ബോള്‍, ബോഡി ബില്‍ഡിംഗ്, സൈക്കിള്‍ പോളോ, ഡെഫ് സ്‌പോര്‍ട്‌സ്, ഫെന്‍സിംഗ്, കുഡോ, മല്ലക്കമ്ബ്,മോട്ടോര്‍ സ്‌പോര്‍ട്‌സ്, നെറ്റ് ബോള്‍, പാരാ സ്‌പോര്‍ട്‌സ്, പെന്‍കാക് സിലാട്, ഷൂട്ടിംഗ് ബോള്‍, റോള്‍ ബോള്‍, റഗ്ബി, സെപക് ടാക്രോ, സോഫ്റ്റ് ടെന്നിസ്, ടെന്‍പിന്‍ ബൗളിംഗ്, ട്രയാത്തലോണ്‍, വടംവടി, വുഷു, ടെന്നിസ് ബോള്‍ ക്രിക്കറ്റ് എന്നിവയാണ് പുതിയതായി സ്‌പോര്‍ട്‌സ് ക്വോട്ടയ്ക്ക് കീഴില്‍ ഇടം പിടിച്ച ഇനങ്ങള്‍.കായിക മന്ത്രാലയങ്ങളുടെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി കിരണ്‍ റിജിജു രാജ്യസഭയില്‍ രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം.

കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലെ / സര്‍ക്കാര്‍ വകുപ്പിലെ ഗ്രൂപ്പ് ‘സി’ യിലെ ഏതെങ്കിലും തസ്തികയിലേക്ക് സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ നിന്ന് നിയമനം നടത്തുമ്ബോള്‍ ഇനി മുതല്‍ മറ്റ് കായിക ഇനങ്ങള്‍ക്കൊപ്പം വടംവലി അടക്കം 21 ഇനങ്ങളിലെ കായികതാരങ്ങളെകൂടി ഉള്‍പ്പെടുത്തും.

കായിക നിലവാരം ഉയര്‍ത്തുന്നതിന് പ്രത്യേക പദ്ധതികള്‍

കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിലടക്കം രാജ്യത്ത് കായിക നിലവാരം ഉയര്‍ത്തുന്നതിനുമായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് കായിക മന്ത്രി കിരണ്‍ റിജിജു പറഞ്ഞു.ഖെലോ ഇന്ത്യ സ്‌കീം,ദേശീയ കായിക ഫെഡറേഷനുകളുടെ സഹായം,,അന്താരാഷ്ട്ര കായിക ഇനങ്ങളിലെ വിജയികള്‍ക്കും അവരുടെ പരിശീലകര്‍ക്കും പ്രത്യേക അവാര്‍ഡുകള്‍,ദേശീയ കായിക അവാര്‍ഡുകള്‍, മികച്ച കായിക വ്യക്തികള്‍ക്ക് പെന്‍ഷന്‍,പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ദേശീയ കായിക ക്ഷേമനിധി,ദേശീയ കായിക വികസന ഫണ്ട്, സ്‌പോര്‍ട്‌സ് അതോറിറ്റി ഒഫ് ഇന്ത്യ വഴി കായിക പരിശീലന കേന്ദ്രങ്ങള്‍ നടത്തും തുടങ്ങിയവയാണ് പദ്ധതികള്‍. . വിവിധ കായിക പദ്ധതികള്‍ പ്രകാരം 201718 ല്‍ 1393.21 കോടി രൂപയും 201819 ല്‍ 1381.52 കോടി രൂപയും 201920 ല്‍ 2000 കോടി രൂപയും അനുവദിച്ചു.

spot_img

Related Articles

Latest news