സനാതന ധര്‍മം പഠിപ്പിക്കാൻ ക്ഷേത്രങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കണം: ഗവര്‍ണര്‍ അര്‍ലേക്കര്‍

കണ്ണൂർ: സനാതന ധർമം പഠിപ്പിക്കാൻ ക്ഷേത്രങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കണമെന്ന് കേരളാ ഗവർണർ രാജേന്ദ്ര അർലേക്കർ.സനാതന ധർമം വരുംതലമുറയെ പഠിപ്പിക്കണമെന്നും തെരുവിലെ പശുക്കള്‍ക്ക് ഗോശാലകള്‍ നിർമിക്കാൻ ദേവസ്വങ്ങള്‍ മുൻകൈ എടുക്കണമെന്നും ഗവർണർ. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ സ്ഥാപിച്ച ശിവ പ്രതിമയുടെ അനാച്ഛാദന പരിപാടിയിലായിരുന്നു പരാമർശം.

കശ്മീർ മുതല്‍ കന്യാകുമാരി വരെ സനാതന ധർമത്തെ വിശ്വസിക്കുന്ന ആളുകള്‍ നമ്മുടെ രാജ്യത്തുണ്ട്. ആ സനാതന ധർമം വരുന്ന തലമുറയെ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുണമെന്നായിരുന്നു ഗവർണറുടെ പ്രസ്താവന. ഇതിനൊപ്പം തെരുവില്‍ അലഞ്ഞു നടക്കുന്നു പശുക്കള്‍ക്ക് ഗോശാല ഒരുക്കേണ്ടത് നമ്മുടെ പ്രാഥമിക കടമയാണെന്നും അർലേക്കർ പറഞ്ഞു. ഗോശാലകള്‍ സ്ഥാപിക്കാന്‍ ദേവസ്വം മുന്‍‌കൈയെടുക്കണം. അതിന് ഒരുപാട് സഹായങ്ങള്‍ കിട്ടുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

spot_img

Related Articles

Latest news