തിരുവനന്തപുരം: കേരളത്തിന്റെ 29-ാമത് ഗവർണറായി ചുമതലയേറ്റ് ഓം പ്രകാശ് മാഥൂർ. ലോക് ഭവൻ ഓഡിറ്റോറിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തമിഴ്നാട് ഗവർണറായി സ്ഥലംമാറ്റപ്പെട്ട രാജേന്ദ്ര വിശ്വനാഥ് ആർലേക്കറുടെ പിൻഗാമിയായാണ് അദ്ദേഹം കേരളത്തില്‍ ചുമതലയേറ്റത്.
സിക്കിം ഗവർണറായിരിക്കെയാണ് മാഥുർ കേരള ഗവർണറായി നിയമിതനാകുന്നത്. മുഖ്യമന്ത്രി വിഡി സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ , ജനപ്രതിനിധികള്‍ എന്നിവരെല്ലാം സത്യപ്രതിജ്ഞ ചടങ്ങിനെത്തി. പ്രതിപക്ഷ നേതാവ് എത്തിയില്ല. സിക്കിം മുഖ്യമന്ത്രി പ്രേം സിംഗ് തമാംഗും മന്ത്രിമാരുമടക്കം 75അംഗ സംഘവും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു. മാഥൂരിന്റെ 15 ബന്ധുക്കളും എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ ബേദല്‍ സ്വദേശിയാണ് അദ്ദേഹം.
ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ കോമ്പൗണ്ട് പരിസരത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ ഔദ്യോഗിക ബഹുമതികളോടെ ഓം പ്രകാശ് മാതുറിനെ സ്വീകരിച്ചത്. ചടങ്ങില്‍ മറ്റ് മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി വി രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തിരുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതില്‍ അതിയായ സന്തോഷമെന്ന് ഓം പ്രകാശ് മാഥൂർ പ്രതികരിച്ചിരുന്നു,

