ഗവര്‍ണര്‍ വയനാട്ടിലേക്ക്; തിങ്കളാഴ്ച രാവിലെ പോളിന്റെയും ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിക്കും

മാനന്തവാടി: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു രാത്രി വയനാട്ടിലെത്തും. രാത്രി പത്തരയോടെ മാനന്തവാടിയിലെത്തുന്ന അദ്ദേഹം തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല അജീഷിന്റെയും തുടര്‍ന്ന് പത്തേകാലിനു പാക്കത്ത് പോളിന്റെയും കാട്ടാന ആക്രമണത്തില്‍ പരുക്കേറ്റ ശരത്തിന്റെയും വീടുകള്‍ സന്ദര്‍ശിക്കും.

പിന്നാലെ അദ്ദേഹം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി പ്രജീഷിന്റെ വീടും സന്ദര്‍ശിക്കും. തുടര്‍ന്ന് മാനന്തവാടി ബിഷപ്സ് ഹൗസില്‍ മതമേലധ്യക്ഷന്‍മാരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ടോടെ തിരിച്ച്‌ കണ്ണൂര്‍ മാര്‍ഗം തിരുവനന്തപുരത്തേക്കു മടങ്ങും.

spot_img

Related Articles

Latest news