ആലപ്പുഴ: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ അകമ്പടി വാഹനങ്ങൾ കൂട്ടിമുട്ടി പോലീസ് ഉദ്യോഗസ്ഥർക്കും ഗവർണർ സ്റ്റാഫിലെ അംഗങ്ങൾക്കും പരിക്ക്. ആലപ്പുഴ തോട്ടപ്പള്ളി പാലത്തിൽ വെച്ചാണ് വാഹനങ്ങൾ കൂട്ടിയിടിച്ചത്.
പരിക്കേറ്റ രണ്ട് പോലീസ് ഉദ്യോഗസ്ഥരെയും സ്റ്റാഫിലെ നാല് പേരെയും ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും കാര്യമായ പരിക്കുകളില്ലെന്നാണ് റിപ്പോർട്ട്.
എറണാകുളത്ത് നിന്നും പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാൻ പോകുകയായിരുന്നു ഗവർണർ.