പ്രളയ ദുരിതാശ്വാസം: ഉദ്യോഗസ്ഥന്‍ തട്ടിയത് ഒരു ലക്ഷത്തോളം രൂപ

പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം നല്‍കുന്ന ഫണ്ടില്‍ നിന്ന് കോഴിക്കോട് കലക്ടറേറ്റിലെ ഉദ്യോഗസ്ഥന്‍ തട്ടിയത് ഒരു ലക്ഷത്തോളം രൂപയെന്ന് കണ്ടെത്തല്‍. ജൂനിയര്‍ സൂപ്രണ്ട് ഉമാകാന്തനാണ് 2018ലെ പ്രളയ ദുരിതാശ്വാസ നിധിയില്‍നിന്നും 97600 രൂപ ബിനാമി അക്കൗണ്ടിലേക്ക് മാറ്റിയത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 7 തവണയായി 43400 രൂപയും , സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 9 തവണയായി 34200 രൂപയും ബന്ധുക്കളുടെ അക്കൗണ്ടിലേക്ക് മാറ്റി. ഇത് കൂടാതെ ഒരേ അക്കൗണ്ടിലേക്ക് പലതവണയായി 20000 രൂപയും നല്‍കി.

പണം കിട്ടിയ ഇയാളുടെ ബന്ധുവില്‍ നിന്നും പണം തിരിച്ചു പിടിച്ചിരുന്നു . ഉമാകാന്തന്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്.2018-ലെ പ്രളയ ദുരിതബാധിതര്‍ക്ക് സഹായധനം വിതരണം ചെയ്തതില്‍ കോഴിക്കോട് താലൂക്കില്‍ വന്‍തട്ടിപ്പ് നടന്നതായി കണ്ടെത്തിയത് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ അന്വേഷണത്തിലാണ്.

spot_img

Related Articles

Latest news