കിറ്റെക്‌സിൽ സംഭവിച്ചത് അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്

സംരംഭകർക്ക് സൗകര്യങ്ങൾ ഉറപ്പുവരുത്താൻ തിങ്കളാഴ്ച യോഗം

കൊച്ചി: വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് വ്യവസായ സംരംഭകർക്ക് ലഭ്യമാക്കേണ്ട സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതിന് മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന യോഗം തിങ്കളാഴ്ച ചേരുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വ്യവസായവുമായി ബന്ധപ്പെട്ട തൊഴിൽ, ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗമാണ് ചേരുകയെന്നും പി. രാജീവ് എറണാകുളം പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കിറ്റെക്‌സ് വിഷയം ഉൾപ്പെടെയുളള കാര്യങ്ങൾ യോഗത്തിൽ ചർച്ചയാകും. വ്യവസായ വകുപ്പിൽ മിന്നൽ പരിശോധനകൾ വേണ്ടെന്നാണ് സർക്കാർ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ യോഗത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

അതീവ ഗൗരവമുളള നിയമ ലംഘനങ്ങളിലല്ലാതെ മിന്നൽ പരിശോധനകൾ ഒഴിവാക്കുന്ന കാര്യമാകും പരിഗണിക്കുക. നിയമപരമായ പിൻബലത്തോടെ തർക്ക പരിഹാര സവിധാനം ഒരുക്കാൻ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

spot_img

Related Articles

Latest news