മുച്ചൂടും വിറ്റഴിക്കും
ന്യൂഡല്‍ഹി: സ്വകാര്യവത്കരണം വ്യാപകമാക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ നടത്തല്‍ സര്‍ക്കാരിന്റെ ജോലിയല്ലെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യവത്കരണം സംബന്ധിച്ച വെബിനാറില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തെ സംരംഭങ്ങളെയും വ്യവസായങ്ങളേയും സര്‍ക്കാര്‍ പൂര്‍ണമായും സംരക്ഷിക്കും. എന്നാല്‍ വ്യാണിജ്യ-വ്യവസായ സ്ഥാപനങ്ങള്‍ നടത്താന്‍ സര്‍ക്കാരിന് സാധിക്കില്ല. തന്ത്രപ്രധാന മേഖലകളില്‍പോലും ചുരുക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ മതി. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കുകയോ നവീകരിക്കുകയോ ചെയ്യുക എന്നതാണ് കേന്ദ്ര നയം.
ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. ഓഹരി വിറ്റഴിക്കല്‍ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.