ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് ആദ്യ ഘഡു മരുന്നെത്തി; ഇനിയും മൂന്ന് കോടി വേണം

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച രണ്ടരവയസുകാരി ഗൗരി ലക്ഷ്മിക്ക് വിദേശത്ത് നിന്ന് മരുന്നെത്തി. 16 കോടി രൂപ വിലയുള്ള മരുന്നിന് ഗഡുക്കളായാണ് പണം നല്‍കുന്നത്. ആദ്യ ഗഡുവായി 9 കോടി രൂപ നല്‍കിയാണ് മരുന്ന് എത്തിച്ചത്.

ഇനി 2.75 കോടി രൂപ കൂടി മരുന്നിന് വേണ്ടി ആവശ്യമുണ്ടെന്ന് ഗൗരി ലക്ഷ്മിയുടെ കുടുംബം പറഞ്ഞു. കോഴിക്കോട്ടെ ആശുപത്രിയിലേക്കാണ് മരുന്നെത്തിയത്. കുഞ്ഞിനെ നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കും.

യുഎസ് കമ്പനിയില്‍ നിന്നാണ് ഗൗരി ലക്ഷ്മിയുടെ ചികിത്സയ്ക്കായി മരുന്നെത്തിച്ചത്. ക്രൗഡ് ഫണ്ടിങ് ഉള്‍പ്പെടെ നടത്തിയാണ് ഗൗരിയുടെ ചികിത്സയ്ക്ക് ആവശ്യമായ പണം കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ഗൗരിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നല്‍കിയിരുന്നു.

ഷൊര്‍ണ്ണൂര്‍ കൊളപ്പുളളിയിലാണ് ഗൗരി ലക്ഷ്മിയുടെ വീട്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവരുടെ സഹായത്താല്‍ മാസ് ക്യാംപെയിനിങ്ങിലൂടെയാണ് 13 കോടിയോളം രൂപ ഇതുവരെ ലഭിച്ചത്. ബാക്കി തുക കൂടി കണ്ടെത്താന്‍ സുമനസുകളുടെ സഹായം കാത്തിരിക്കുകയാണ് ഗൗരിയുടെ പിതാവ്.

spot_img

Related Articles

Latest news