മർകസ് യൂനാനി മെഡിക്കൽ കോളജിൽ ബിരുദധാനം നാളെ: മന്ത്രി ഡോ:ആർ ബിന്ദു ഉദ്‌ഘാടനം ചെയ്യും

നോളജ് സിറ്റി:കേരളത്തിലെ ഏക യൂനാനി മെഡിക്കൽ കോളേജ് ആയ മർക്കസ് യുനാനി മെഡിക്കൽ കോളേജിൽ നിന്ന് പഠനം പൂർത്തീകരിച്ച 211 യുവ ഡോക്ടർമാർ നാളെ ബിരുദം സ്വീകരിക്കും. മർക്കസ് നോളജ് സിറ്റിയിലെ വലൻസിയ ഗലേറിയയിൽ ശനിയാഴ്ച രാവിലെ 10ന് നടക്കുന്ന ചടങ്ങ് ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും.ലിന്റോ ജോസഫ് എംഎല്‍എ മുഖ്യാതിഥിയാകും.

കേരള ആരോഗ്യ സര്‍വകലാശാലയുടെയും സെന്‍ട്രല്‍ കമ്മീഷന്‍ ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിനും കീഴില്‍ നാല് ബാച്ചുകളിലായി പഠനം പൂര്‍ത്തീകരിച്ചവരാണ് സനദ് സ്വീകരിക്കുന്നത്..
നിലവില്‍ വിദേശത്തുള്‍പ്പെടെ തുടര്‍പഠനം നടത്തുന്നവരും സര്‍ക്കാര്‍- സ്വകാര്യ മേഖലയില്‍ സേവനം ചെയ്യുന്നവരും ഉള്‍പ്പെടെയുള്ളവരാണ് സനദ് സ്വീകരിക്കുന്നത്.
പ്രിന്‍സിപ്പല്‍ പ്രൊഫ. ശാഹുല്‍ ഹമീദ് അധ്യക്ഷത വഹിക്കും. അഡ്വ: തന്‍വീര്‍ ഉമര്‍, ഡോ: സയ്യിദ് നിസാം റഹ്‌മാന്‍, യൂസുഫ് നൂറാനി, എച്ച് ഒ ഡിമാരായ ഡോ: സല്‍മ ബാനു, ഡോ: സഹൂറുല്ല, ഡോ: ഉന്‍വാന്‍, അഡ്മിനിസ്‌ട്രേറ്റര്‍ റഹീമ ടി പി സംബന്ധിക്കും.

spot_img

Related Articles

Latest news