ദോഹ: അല്‍ തുമാമ സ്‌റ്റേഡിയത്തില്‍ സ്‌പെയിനിന്റെ ഏകാധിപത്യം. 90 മിനിറ്റും സ്‌പെയിന്‍ മാത്രമായിരുന്നു കളത്തിലുണ്ടായിരുന്നത്.
കോസ്റ്റാറിക്ക താരങ്ങള്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന കാഴ്ചയ്ക്കാണ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്.
എതിരില്ലാതെ ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയിനിന്റെ വിജയം. ലോകകപ്പ് ചരിത്രത്തിലെ സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയം കൂടിയാണിത്.
ഫെറാന്‍ ടോറസ് ഇരട്ട ഗോള്‍ നേടി. ഡാനി ഓല്‍മോ, മാര്‍ക്കോ അസെന്‍സിയോ, വണ്ടര്‍ കിഡ് ഗാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിവരും ഗോള്‍ പട്ടികയില്‍ ഇടം നേടി. 31, 54 മിനിറ്റുകളിലായിരുന്നു ടോറസിന്റെ ഇരട്ട ഗോള്‍. ഡാനി ഓല്‍മോ 11ാം മിനിറ്റിലും അസെന്‍സിയോ 21ാം മിനിറ്റിലും ഗോള്‍ നേടി. ഗാവി(74), കാര്‍ലോസ് സോളര്‍(90), മൊറാട്ട (90+2) എന്നിവരുടെ ഗോളുകളാണ് മുന്‍ ചാമ്ബ്യന്‍മാര്‍ക്ക് ഏകപക്ഷീയ വിജയം ഒരുക്കിയത്. ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്റുമായി സ്‌പെയിന്‍ ഒന്നാം സ്ഥാനത്തെത്തി. ജര്‍മ്മനിയെ അട്ടിമറിച്ച ജപ്പാനാണ് രണ്ടാമത്.