അകാലനര മാറ്റാന്‍ പൊടിക്കൈകള്‍

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും തലമുടി സൗന്ദര്യത്തിന്റെ പ്രധാന ഘടകമാണ്. അതുകൊണ്ടു തന്നെ തലമുടിയുടെ സൗന്ദര്യ സംരക്ഷണം പ്രധാനമാണ്. എന്നാല്‍ ഇന്ന് മിക്ക ചെറുപ്പക്കാരേയും അകാലനര ബാധിച്ചിരിക്കുന്നു. അകാലനര മാറ്റാന്‍ ഇതാ ചില പൊടിക്കൈകള്‍.

ഒന്ന് : മുടി തഴച്ച്‌ വളരാനും മുടികൊഴിച്ചില്‍ കുറയ്ക്കാനും വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണര്‍ കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാന്‍ സഹായിക്കും.

രണ്ട് : കാച്ചിയ വെളിച്ചെണ്ണയില്‍ രണ്ട് ടീസ്പൂണ്‍ നാരങ്ങ നീര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് അകാലനര മാറാന്‍ ഏറെ നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

മൂന്ന് : രണ്ട് ടേബിള്‍സ്പൂണ്‍ മൈലാഞ്ചി പൊടിയിലേക്ക് ഒരു മുട്ടയും ഒരു ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്ത് ഹെന്ന പാക്ക് തയ്യാറാക്കാം. ഇത് അകാലനര ഇല്ലാതാക്കുന്നതിനൊപ്പം തന്നെ മുടി വളരുന്നതിനും സഹായിക്കുന്നു.

spot_img

Related Articles

Latest news