തോൽവിക്ക് പിന്നാലെ ഗ്രൂപ്പ് പോരും പടലപ്പിണക്കവും ശക്തമാവുന്നു

തിരുവനന്തപുരം : കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ കനത്ത പരാജയത്തെ തുടർന്ന് ബിജെപി യിൽ ഗ്രൂപ്പ് വഴക്കും ചേരിപ്പോരും ശക്തമാവുന്നു. കെ. സുരേന്ദ്രൻ, വി. മുരളീധരൻ കൂട്ടുകെട്ടിനെതിരെ പടനീക്കം ശക്തപ്പെടുന്നെന്നാണ് സൂചനകൾ.

തെരഞ്ഞെടുപ്പിനെ മുൻപ് തന്നെ ഒറ്റയാൾ നീക്കം ശക്തമാക്കിയിരുന്ന ശോഭ സുരേന്ദ്രനൊപ്പം പി.കെ. കൃഷ്ണദാസ്, എം. ടി . രമേശും അടങ്ങുന്ന മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്ര നേതൃത്വത്തെ അതൃപ്തി അറിയിച്ചു കഴിഞ്ഞു. എൻ ഡി എ യിലെ ഘടക കക്ഷികൾക്കും കാര്യമായ നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി അടക്കമുള്ള കേന്ദ്ര നേതാക്കൾ എത്തിയിട്ടും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ കഴിയാത്ത സ്ഥിതിക്ക് നേതൃമാറ്റമടക്കമുള്ള സമഗ്ര അഴിച്ചുപണി കേന്ദ്ര നേതൃത്വം ആലോചിക്കാതിരിക്കാൻ വഴിയില്ല.

spot_img

Related Articles

Latest news