ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിന് കേളി റിയാദിൽ സ്വീകരണം നൽകി.

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 25-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് നവംബർ 7 മുതൽ ആരംഭിക്കുന്ന ഒരുവർഷത്തെ പരിപാടികൾക്ക് ഔപചാരിക തുടക്കം കുറിക്കാനായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് റിയാദിൽ എത്തി. കേളി സംഘടിപ്പിക്കുന്ന ‘അറേബ്യൻ ബ്രെയിൻ ബാറ്റിൽ’ എന്ന ബൃഹത്തായ വൈജ്ഞാനിക പംക്തി ഉൾക്കൊള്ളുന്ന ബുദ്ധിപരിശീലന പരിപാടിയെ ഗ്രാന്റ് മാസ്റ്റർ പ്രദീപ് നയിക്കും.
റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ പ്രദീപിനെ കേളി ഭാരവാഹികൾ ആവേശപൂർവം സ്വീകരിച്ചു. കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിൻ ഇക്ബാൽ, സംഘാടക സമിതി കൺവീനർ സുനിൽ കുമാർ, ചെയർമാൻ ഷാജി റസാഖ്, രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ്, സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, ഒലയ്യ ഏരിയ രക്ഷാധികാരി കൺവീനർ ജവാദ്, ഒലയ്യ ഏരിയ പ്രസിഡന്റ് റിയാസ് പള്ളാട്ട് എന്നിവർ സ്വീകരണത്തിൽ പങ്കെടുത്തു.

കേളിയുടെ 25-ാം വാർഷികാഘോഷങ്ങൾ ഒരുവർഷം നീളുന്ന വിവിധ പരിപാടികളിലൂടെയും സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗങ്ങളിലെയും ഇടപെടലുകളിലൂടെയും ആഘോഷിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. കേളിയുടെ വിവിധ ഏരിയകളിൽ പ്രവർത്തിക്കുന്ന യൂണിറ്റുകളെയും പങ്കാളികളാക്കികൊണ്ട് പ്രത്യേക ആഘോഷ പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം.
അറേബ്യൻ ബ്രെയിൻ ബാറ്റിൽ പരിപാടി, അറേബ്യൻ മേഖലയിലെ മുഴുവൻ ആളുകളിലേക്കും വിശിഷ്യ വിദ്യാർത്ഥികളുടെ ഇടയിൽ ബൗദ്ധികത്വര വർധിപ്പിക്കുകയും, അറിവിനെയും ബുദ്ധിശേഷിയെയും ആഘോഷമാക്കുകയും ചെയ്യുന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. ഈ പരിപാടിയിൽ സൗദിയിലെ വിവിധ മേഖലകളിൽ നിന്ന് ഭാഷാ- ദേശാന്തരഭേദമില്ലാതെ നിരവധി ടീമുകൾ പങ്കെടുക്കും.
“ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപിനെ പോലെയുള്ള വ്യക്തിത്വത്തിന്റെ സാന്നിധ്യം കേളിയുടെ വാർഷികാഘോഷങ്ങൾക്ക് വലിയ പ്രചോദനമായിരിക്കുമെന്ന് കേളി ഭാരവാഹികൾ അറിയിച്ചു.
അറിവിനെയും ചിന്തയെയും വളർത്തിയെടുക്കാൻ ലക്ഷ്യമിടുന്ന ഈ പരിപാടികൾ ഭാവി തലമുറയ്ക്ക് പ്രചോദനമാകും.

spot_img

Related Articles

Latest news