ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ യോ​ഗം വെള്ളിയാഴ്ച

ന്യൂ​ഡ​ല്‍​ഹി: ച​ര​ക്കു സേ​വ​ന നി​കു​തി (ജി​എ​സ്ടി) സ​മി​തി യോ​ഗം വെള്ളിയാഴ്ച ​ചേ​രും. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് അ​വ​സാ​ന​മാ​യി ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ ചേ​ര്‍​ന്ന​ത്. ഏ​ഴ് മാ​സ​മാ​യി സ​മി​തി ചേ​രാ​ത്ത​തി​നെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നി​രു​ന്നു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നോ​ട് യോ​ഗം ചേ​രാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​പ്പോ​ള്‍ യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യി​ലെ കു​റ​വും ക​ടം​ വാ​ങ്ങ​ല്‍ പ​രി​ധി​യും നി​കു​തി​യി​ള​വു​മെ​ല്ലാം ഈ ​യോ​ഗ​ത്തി​ല്‍ ച​ര്‍​ച്ച​യാ​യേ​ക്കും.

കോ​വി​ഡ് ചി​കി​ത്സ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്ക് നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​വി​ഷ​യ​ത്തി​ല്‍ ദീ​ര്‍​ഘ നേ​രം ച​ര്‍​ച്ച ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

സീ​താ​രാ​മ​ന്‍ അ​ധ്യ​ക്ഷ​യാ​കു​ന്ന ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന്‍റെ 43-ാമ​ത് യോ​ഗ​മാ​ണി​ത്. കൊ​റോ​ണ വൈ​റ​സ് പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​സ​ന്ധി​ക​ള്‍ കാ​ര​ണം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സിം​ഗി​ലൂ​ടെ​യാ​ണ് യോ​ഗം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

spot_img

Related Articles

Latest news